Quantcast

യു.എ.ഇയില്‍ അമുസ്ലിം ആരാധനാലയത്തിന് പുതിയ നിയമം; ലൈസൻസ് നൽകാൻ പ്രത്യേക അതോറിറ്റി

നിയമവിധേയമാക്കാത്ത ആരാധനാ കേന്ദ്രങ്ങള്‍ ആറ് മാസത്തിനകം നിയമവിധേയമാക്കണം

MediaOne Logo

Web Desk

  • Updated:

    2023-06-01 06:56:42.0

Published:

31 May 2023 8:00 PM GMT

New law for non-Muslim places of worship in UAE
X

യു.എ.ഇയില്‍ അമുസ്ലിം ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം നിലവിൽ വരും. കരട് നിയമത്തിന് പാർലമെന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഫ്രീസോണിൽ പ്രവർത്തിക്കുന്ന അമുസ്ലീം പ്രാർഥനാ മുറികൾക്കും, ആരാധനാ കേന്ദ്രങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.

അമുസ്ലിം ആരാധനാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ആചാരങ്ങള്‍ എന്നിവ പരിശോധിക്കാനും തരംതിരിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കും. പ്രാർഥനാ മുറിക്കും ആരാധനാലയത്തിനും ലൈസന്‍സ് നല്‍കാന്‍ പ്രത്യേക അതോറിറ്റിയുണ്ടാകും. ഫ്രീസോണിലെ പ്രാര്‍ത്ഥനാ മുറിക്കും പ്രത്യേക അനുമതി വേണം. എല്ലാ അമുസ്ലിം ആരാധനാലയങ്ങള്‍ക്കും യു.എ.ഇ.ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കും.

നിയമവിധേയമാക്കാത്ത ആരാധനാ കേന്ദ്രങ്ങള്‍ ആറ് മാസത്തിനകം നിയമവിധേയമാക്കണം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലും മുറികളിലും മാത്രമായിരിക്കണം ആരാധന. സംഘമായോ മറ്റോ അധികൃതരുടെ അനുമതി കൂടാതെ ആരാധനാ കര്‍മങ്ങള്‍ നിര്‍വ്വഹിച്ചാല്‍ പിഴയീടാക്കും. അനുമതി കൂടാതെ ആരാധനാ മുറികള്‍ അനുവദിക്കുന്നവരും പിഴ ശിക്ഷയും ഇതര നടപടികളും നേരിടേണ്ടി വരും.

നിയമലംഘനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ. നിലവിൽ പ്രവർത്തിക്കുന്ന ആരാധനാകേന്ദ്രങ്ങൾ ആറുമാസത്തിനകം നിയമവിധേയകണം. അമുസ്ലിം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആദ്യത്തെ ഫെഡറല്‍ നിയമമാണിത്. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് കരട് നിയമം ലക്ഷ്യമിടുന്നതെന്ന് നാഷണൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

TAGS :

Next Story