വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം

ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം. ദുബൈ ഏഷ്യാന ഹോട്ടലിൽ വെച്ച് നടന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡന്റായി ജോൺ ഷാരി, ചെയർമാനായി ഷാബു സുൽത്താൻ, സെക്രട്ടറിയായി റജി ജോർജ്ജ് എന്നിവർ അധികാരമേറ്റു. ട്രഷറർ ആയി ജോൺ കെ ബേബി, വൈസ് പ്രസിഡന്റ് അഡ്മിൻ ആയി സന്തോഷ് വർഗീസ്, വിമെൻസ് ഫോറം പ്രസിഡന്റായി ഷബ്‌ന സുധീർ, വിമൻസ് ഫോറം സെക്രട്ടറിയായി ഷീബ ടൈറ്റസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വിമൻസ് ഫോറം ട്രഷറർ ആയി നസീമ മജീദ്, യൂത്ത് ഫോറം പ്രസിഡന്റ് ആയി ദിയ നമ്പ്യാർ, യൂത്ത് ഫോറം സെക്രട്ടറിയായി സുദേവ് സുധീർ, ട്രഷററായി ടിറ്റോ ടൈറ്റസ് എന്നിവർ ചാർജ്ജെടുത്തു. രക്ഷാധികാരികളായി രാജു തേവർമ്മടം, പ്രദീപ് പൂഗാടൻ, അരുൺ ബാബു ജോർജ്ജ്, സുധീർ സുബ്രഹ്‌മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു. കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദീന് ചടങ്ങിൽ ഹോണററി മെമ്പർഷിപ് നൽകി ആദരിച്ചു.
Adjust Story Font
16

