Quantcast

ദുബൈയിൽ 28 പ്രദേശങ്ങൾക്ക്​ പുതിയ പേര്​; ശൈഖ്​ സായിദ്​ റോഡ്​ മേഖല 'ബുർജ്​ ഖലീഫ'യാകും

സ്വദേശികൾക്ക്​ താമസത്തിന്​ വീടുകൾ നിർമിക്കുന്ന പ്രദേശത്തിന്​ 'മദീനത്​ ലത്വീഫ' എന്ന നാമവും നൽകും.

MediaOne Logo

Web Desk

  • Published:

    14 Jan 2024 6:35 PM GMT

Consumers can apply for withdrawal of bad products from uae market; Facilitated by the UAE Ministry of Economy
X

ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങൾക്ക്​ പുതിയ പേര്​ നൽകി ദുബൈ ലാൻഡ്​ ഡിപ്പാർട്ട്മെന്‍റ്​. പുതുതായി വികസിക്കുന്നതും നേരത്തെയുള്ളതുമായ സ്ഥലങ്ങൾ അടക്കം സുപ്രധാന സ്ഥലങ്ങളുടെ പേരുകളാണ്​ പുതുക്കിയത്​. ഇതനുസരിച്ച്​ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ്​ സായിദ്​ റോഡ് മേഖല 'ബുർജ്​ ഖലീഫ' എന്നറിയപ്പെടും.

അപ്പാർട്ട്‌മെന്റുകളും ഓഫീസുകളും ഹോട്ടലുകളും അടക്കമുള്ള നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണ്​ ബുർജ്​ ഖലീഫ ഏരിയ​. ഡൗൺ ടൗൺ, ബിസിനസ്​ ബേ, ജെ.എൽ.ടി, ദുബൈ മറീന എന്നിവയടക്കം പ്രധാന ഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇഷ്​ടകേന്ദ്രം കൂടിയാണ്​.

അതോടൊപ്പം സ്വദേശികൾക്ക്​ താമസത്തിന്​ വീടുകൾ നിർമിക്കുന്ന പ്രദേശത്തിന്​ 'മദീനത്​ ലത്വീഫ' എന്ന നാമവും നൽകും. യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ മാതാവ്​ ശൈഖ ലത്വീഫ ബിൻത്​ ഹംദാൻ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ പേരാണ്​ പ്രദേശത്തിന്​ നൽകിയിരിക്കുന്നത്​. ഇവിടെ പൗരൻമാർക്ക്​ 3,500 പ്ലോട്ടുകളും 2,300 താമസയോഗ്യമായ വീടുകളുമാണ്​ അനുവദിച്ചിട്ടുള്ളത്​.

വിവിധ സ്ഥലങ്ങളുടെ പേരുമാറ്റം പ്രഖ്യാപിച്ചുവെങ്കിലും എന്നുമുതൽ നടപ്പിലാകുമെന്ന്​ ​ വ്യക്തമല്ല. റോഡുകൾക്ക് പേരിടുന്നതിന്​ ദു​ബൈ അടുത്തിടെ പുതിയ സംവിധാനം പ്രഖ്യാപിച്ചിരുന്നു. സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പ്രാദേശിക മരങ്ങളുടെയും പൂക്കളുടെയും പേരുകൾ നൽകി.



TAGS :

Next Story