Quantcast

യു.എ.ഇക്ക് പുതിയ നാഷണൽ മീഡിയാ ഓഫിസ്; ശൈഖ് സായിദ് ബിൻ ഹംദാൻ ചെയർമാൻ

മാധ്യമമേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിപാടികളിൽ എൻ.എം.ഒ രാജ്യത്തെ പ്രതിനിധീകരിക്കും

MediaOne Logo

Web Desk

  • Published:

    17 Jan 2023 11:26 PM IST

യു.എ.ഇക്ക് പുതിയ നാഷണൽ മീഡിയാ ഓഫിസ്; ശൈഖ് സായിദ് ബിൻ ഹംദാൻ ചെയർമാൻ
X

ദുബൈ: യു.എ.ഇക്ക് പുതിയ നാഷണൽ മീഡിയാ ഓഫിസ് നിലവിൽ വന്നു. ചെയർമാനായി ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽനഹ്‌യാനെ നിയമിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമരംഗത്ത് യുഎഇയുടെ നയങ്ങളും പ്രവർത്തനങ്ങളും ശക്തമാക്കാൻ പുതിയ നാഷണൽ മീഡിയാ ഓഫീസ് സ്ഥാപിക്കാൻ യു.എ.ഇ. പ്രസിഡന്റ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാധ്യമമേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിപാടികളിൽ എൻ.എം.ഒ രാജ്യത്തെ പ്രതിനിധീകരിക്കും. യു.എ.ഇയുടെ മാധ്യമതന്ത്രങ്ങൾ വികസിപ്പിക്കുന്നതും ഈ ആസ്ഥാനമായിരിക്കും. പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും മാധ്യമങ്ങൾക്കായുള്ള യു.എ.ഇയുടെ കാഴ്ചപ്പാട് ഓഫീസ് ഏകീകരിക്കും. മാധ്യമമേഖലകളുമായി ബന്ധപ്പെട്ട എല്ലാ നിയമനിർമ്മാണങ്ങളുടെയും ചുമതല എൻഎംഒക്കായിരിക്കും. യുഎഇക്ക് പുറത്തുള്ള മാധ്യമങ്ങളെ വിലയിരുത്താനും ഈ ഓഫീസിന് ചുമതലയുണ്ട്.

അബുദാബി ആസ്ഥാനമായിട്ടാരിക്കും ഓഫീസിന്റെ പ്രവർത്തനം. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അന്താരാഷ്ട്ര തലത്തിലും എൻ.എം.ഒയ്ക്ക് ഓഫീസുകൾ ഉണ്ടായിരിക്കും.

New National Media Office for UAE; Sheikh Zayed Bin Hamdan Chairman

TAGS :

Next Story