ഷാർജയിൽ ബൈക്കിനും ക്ലാസിക് വാഹനങ്ങൾക്കും പുതിയ നമ്പർ പ്ലേറ്റ്
ഷാർജയുടെ ഔദ്യോഗിക വിഷ്വൽ ഐഡന്റിറ്റിയോട് അനുസൃതമായി രൂപകൽപന ചെയ്തതാണ് ഇവ

ദുബൈ: ഷാർജയിൽ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർബൈക്കുകൾക്കുമായി പുതിയ വിഭാഗം നമ്പർ പ്ലേറ്റുകൾ ആരംഭിച്ചതായി ഷാർജാ പൊലീസ്. ഷാർജയുടെ ഔദ്യോഗിക വിഷ്വൽ ഐഡന്റിറ്റിയോട് അനുസൃതമായി രൂപകൽപന ചെയ്തതാണ് ഇവ. ആധുനിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ഈ വാഹനങ്ങളുടെ പൈതൃക സ്വഭാവം സംരക്ഷിക്കുന്ന രീതിയിലാണ് പ്ലേറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്.
ക്ലാസിക് വാഹനങ്ങളുടേത് ഫസ്റ്റ് കാറ്റഗറി, പ്രൈവറ്റ് പ്ലേറ്റുകൾ എന്നിവയിലും മോട്ടോർ സൈക്കിളുകളുടേത് ഫസ്റ്റ് കാറ്റഗറി പ്ലേറ്റുകൾ എന്നിവയിലും ഉൾപ്പെടും. എമിറേറ്റ്സ് ഓക്ഷനുമായി സഹകരിച്ചാണ് ഈ നമ്പർ പ്ലേറ്റുകൾ വിൽപനയ്ക്ക് വെക്കുന്നത്. ഗുണനിലവാരവും വൈവിധ്യവും ഉറപ്പാക്കുന്ന നിരവധി ഓപ്ഷനുകൾ ലഭ്യമാക്കുന്നതോടൊപ്പം ട്രാഫിക് സേവന സംവിധാനം വികസിപ്പിക്കുന്നതിനുള്ള സ്ഥാപന നിർദേശങ്ങളുമായി യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ലാസിക് വാഹന ഉടമകൾക്കും മോട്ടോർബൈക്ക് ഉടമകൾക്കും ഉയർന്ന നിലവാരമുള്ളതും വ്യത്യസ്തവുമായ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ വിഭാഗം അവതരിപ്പിച്ചതെന്ന് ഷാർജാ പൊലീസ് വ്യക്തമാക്കി.
Adjust Story Font
16

