Quantcast

പൂർത്തിയാക്കിയത് ലക്ഷത്തിലേറെ ഇടപാടുകൾ: ദുബൈയിലെ 'പൊലീസില്ലാ' സ്റ്റേഷനുകൾക്ക് പുതിയ റെക്കോർഡ്

ലോകത്തെ തന്നെ ആദ്യത്തെ പൊലീസില്ലാത്ത പൊലീസ് സ്റ്റേഷൻ സംവിധാനമാണ് ദുബൈയിലെ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ

MediaOne Logo

Web Desk

  • Updated:

    2023-01-28 18:12:03.0

Published:

28 Jan 2023 6:07 PM GMT

Dubai smart police station
X

ദുബൈയിലെ പൊലീസില്ലാ സ്റ്റേഷനുകൾക്ക് സേവനത്തിൽ പുതിയ റെക്കോർഡ്. കഴിഞ്ഞവർഷം 1.07 ലക്ഷം ഇടപാടുകളാണ് ദുബൈയിലെ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ പൂർത്തിയാക്കിയത്.

ലോകത്തെ തന്നെ ആദ്യത്തെ പൊലീസില്ലാത്ത പൊലീസ് സ്റ്റേഷൻ സംവിധാനമാണ് ദുബൈയിലെ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ. സ്മാർട്ട് സംവിധാനം വഴി വിവിധ പൊലീസ് സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്.

കഴിഞ്ഞവർഷം 16,083 കേസ് റിപ്പോർട്ടുകൾ ചെയ്തത് ഈ ആളില്ലാ സ്റ്റേഷൻ വഴിയാണ്. 24 മണിക്കൂറും സ്മാർട്ട് പൊലീസ് സ്റ്റേഷൻ പരാതി സ്വീകരിക്കും. അപേക്ഷകർക്ക് ആവശ്യമായ റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും നൽകും. ദുബൈ നഗരത്തിൽ 22 സ്ഥലങ്ങളിൽ സ്മാർട് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. ദിവസം ആയിരക്കണക്കിന് പേർ വിവിധ സേവനങ്ങൾക്കായി എസ് പി എസിൽ എത്തുന്നുണ്ട്.

വാഹനത്തിലെത്തി നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന ഡ്രൈവ്-ത്രൂ സ്റ്റേഷൻ, വാക്ക്-ഇൻ സ്റ്റേഷനുകൻ എന്നിവയും ഇതിന്‍റെ ഭാഗമായുണ്ട്. അറബി, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ചൈനീസ് എന്നീ ഏഴ് ഭാഷകളിൽ പൊലീസ് സേവനങ്ങൾ ഇവിടങ്ങളിൽ ലഭ്യമാണ്. അല്ലെങ്കിലും, പൊലീസുകാർക്കെന്താ പൊലീസ് സ്റ്റേഷനിൽ കാര്യം എന്ന് ചോദിക്കാതെ ചോദിക്കുകയാണ് ഈ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ.

TAGS :

Next Story