Quantcast

വാട്സ്ആപ്, ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് എന്നിവക്ക് യുഎഇയിൽ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ

5.99 ദിർഹം മുതൽ തുടങ്ങുന്നതാണ് പ്ലാൻ

MediaOne Logo

Gulf Desk

  • Published:

    15 Sept 2026 9:54 PM IST

New subscription plans for WhatsApp, Instagram, and Facebook in the UAE.
X

ദുബൈ: വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കായി യുഎഇയിൽ പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് മെറ്റ. മാസത്തിൽ 5.99 ദിർഹം മുതൽ ആരംഭിക്കുന്നതാണ് ഈ പുതിയ പ്ലാൻ. വ്യക്തികൾക്കും, കണ്ടന്റ് ക്രിയേറ്റർമാർക്കും, ബിസിനസ്സുകൾക്കും മെറ്റയുടെ വിവിധ ആപ്പുകളിലെ വിപുലമായ AI ടൂളുകളിലേക്കും പ്രൊഫഷണൽ ഫീച്ചറുകളിലേക്കും പ്രവേശനം നൽകുന്നതാണ് ഈ സേവനം. ഇൻസ്റ്റാ​ഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ്, മെറ്റ AI എന്നിവയിലായി ഇതിനോടകം ലഭ്യമാക്കിയ 50-ലധികം ഫീച്ചറുകൾ ഇതിലൂടെ ഒന്നിപ്പിക്കുന്നു. ഭാവിയിൽ എഡിറ്റ്സ്, AI ഗ്ലാസുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തും.

മെറ്റയുടെ ആപ്പുകളിലെയും മെറ്റ AI-യുടെയും സാധാരണ സേവനങ്ങൾ എപ്പോഴും സൗജന്യമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സൗജന്യമായി ലഭ്യമാകുന്നതിനേക്കാൾ കൂടുതൽ പ്രത്യേക ഫീച്ചറുകളും വിപുലമായ AI സേവനങ്ങളും ആഗ്രഹിക്കുന്നവർക്കാണ് ഈ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാക്കിയിരിക്കുന്നത്. ഇതുവരെ ലോകമെമ്പാടുമായി 15 ദശലക്ഷത്തിലധികം സബ്‌സ്‌ക്രിപ്ഷനുകളും ട്രയലുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

TAGS :

Next Story