Quantcast

ദുബൈയിൽ സൗജന്യ വാഹനപാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റി

നേരത്തേ വെള്ളിയാഴ്ചയായിരുന്നു ഈ ആനുകൂല്യം

MediaOne Logo

Web Desk

  • Published:

    28 March 2022 3:49 PM IST

ദുബൈയിൽ സൗജന്യ വാഹനപാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റി
X

ദുബൈയില്‍ വെള്ളിയാഴ്ചകളില്‍ അനുവദിച്ചിരുന്ന സൗജന്യ വാഹനപാര്‍ക്കിങ് സൗകര്യം ഇനിമുതല്‍ ഞായറാഴ്ചകളിലായിരിക്കും അനുവദിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് മാറ്റം പ്രഖ്യാപിച്ചത്.

യു.എ.ഇയിലെ വാരാന്ത്യഅവധി മാറ്റത്തിന്റെ തുടർച്ചയാണ് ഈ തീരുമാനം. ഞായറാഴ്ച്ചയും മറ്റ് പൊതുഅവധി ദിവസങ്ങളിലുമാണ് പാർക്കിങ് സൗജന്യം ലഭിക്കുക. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ 14 മണിക്കൂറാണ് പാർക്കിങിന് പണം ഈടാക്കുക. ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും പാർക്കിങിന് ഫീസ് ഈടാക്കും. ചില മേഖലയിൽ പാർക്കിങ് സമയത്തിൽ ഇളവ് നൽകാനും, ചില വിഭാഗങ്ങൾക്ക് പാർക്കിങ് ഫീ ഇളവ് നൽകാനും ആർ.ടി.എക്ക് അധികാരം നൽകുമെന്നും കിരീടാവകാശി അറിയിച്ചു.

TAGS :

Next Story