Quantcast

ബഹിരാകാശ പേടകത്തിലേക്ക്​ നാലുപേർ കൂടി; സ്വാഗതം ചെയ്​ത്​ നിയാദിയും സംഘവും

ബഹിരാകാശ നിലയത്തിൽ ആറു മാസം നീണ്ട ബഹിരാകാശ ദൗത്യം അവസാനിപ്പിച്ച്​ മടക്ക യാത്രക്കുള്ള ഒരുക്കത്തിലാണ്​ നിയാദി ഉൾപ്പെടെയുള്ളവർ

MediaOne Logo

Web Desk

  • Updated:

    2023-08-27 17:41:00.0

Published:

27 Aug 2023 5:38 PM GMT

Niadi and team Welcomed Four more people to the spacecraft
X

സ്പേസ് എക്​സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ എത്തിയ നാലു പേർക്ക്​ വരവേൽപ്പ്​ നൽകി യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയും സംഘവും.. ഇതോടെ ബഹിരാകാശ നിലയത്തിൽ ആറു മാസം നീണ്ട ബഹിരാകാശ ദൗത്യം അവസാനിപ്പിച്ച്​ മടക്ക യാത്രക്കുള്ള ഒരുക്കത്തിലാണ്​ നിയാദി ഉൾപ്പെടെയുള്ളവർ.. മാർച്ച്​ മൂന്നിനാണ്​ അറബ്​ ലോകത്തു നിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദി ഉൾപ്പെടുന്ന സംഘം ബഹിരാകാശ നിലയത്തിൽ എത്തിയത്.

അമേരിക്കയിൽ നിന്നുള്ള ജാസ്​മിൻ മൊഗ്​ബെലി, ഡെൻമാർക്ക്​ പൗരൻ ആൻഡിയാസ്​ മോഗർസെൻ, ജപ്പാനിലെ സതോഷി ഫുരുകാവ, റഷ്യയിൽ നിന്നുള്ള കോൺസ്​റ്റാൻറിൻ ബോറിസോവ്​ എന്നിവരാണ്​പുതുതായി ബഹിരാകാശ കേന്ദ്രത്തിൽ എത്തിയത്​. ആറു മാസക്കാലം സംഘം ബഹിരാകാശത്ത്​ പരീക്ഷണ, നിരീക്ഷണങ്ങളിൽ ഏർപ്പെടും. ബഹിരാകാശ നിലയത്തി​െൻറ അറ്റകുറ്റ പണികളും സംഘത്തിന്റെ ചുമതലയാണ്​.

സുൽത്താൻ അൽ നിയാദിക്കു പുറമെ നാസയുടെ മിഷൻ കമാൻഡർ സ്​റ്റീഫൻ ബോവൻ, പൈലറ്റ്​ വാറൻ ഹോബർഗ്​, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ്​ യാവേവ്​ എന്നിവർ സെപ്​റ്റംബർ ഒന്നിനാണ്​ ബഹിരാകാശ നിലയത്തിൽ നിന്ന്​ ഭൂമിയിലേക്ക്​യാത്രതിരിക്കുക. ഏറ്റെടുത്ത എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ്​ നിയാദിയുടെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര.

TAGS :

Next Story