Quantcast

അബൂദബിയിലെത്തുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാർക്ക് ഗ്രീൻ പാസ് ആവശ്യമില്ല

MediaOne Logo

Web Desk

  • Published:

    11 Oct 2022 3:09 PM IST

അബൂദബിയിലെത്തുന്ന ക്രൂയിസ് കപ്പലുകളിലെ   യാത്രക്കാർക്ക് ഗ്രീൻ പാസ് ആവശ്യമില്ല
X

യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ ഏകദേശമൊക്കെ പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് അബൂദബിയിലാണ് കൂടുതൽ നിയന്ത്രണങ്ങളുള്ളത്. അൽ ഹുസൻ ആപ്പിൽ ഗ്രീൻ സ്റ്റാസ്റ്റസുള്ളവർക്കാണ് എമിറേറ്റിലെ മിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുക.

എന്നാൽ ഇനിമുതൽ അബൂദബിയിലെത്തുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാർക്ക് പൊതുഇടങ്ങൾ സന്ദർശിക്കാൻ അൽ ഹുസൻ ആപ്പിൽ ഗ്രീൻ പാസ് ആവശ്യമില്ലെന്നാണ് പുതിയ പ്രഖ്യാപനം. ഇതിനു പകരമായി പകരം, ക്രൂയിസ് കപ്പലുകൾ നൽകുന്ന കാർഡുകളോ റിസ്റ്റ്ബാൻഡുകളോ ഉപയോഗിക്കാവുന്നതാണ്.

ക്രൂയിസ് കപ്പലുകളിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഈ ഇളവുകൾ ബാധകമാണ്. അടുത്തിടെ, എമിറേറ്റിൽ ഗ്രീൻപാസിന്റെ സാധുത 30 ദിവസമായി വർദ്ധിപ്പിക്കുകയും, മിക്ക പൊതു സ്ഥലങ്ങളിലും മാസ്‌കുകൾ ഓപ്ഷണൽ മാത്രമാക്കുകയും ചെയ്തിരുന്നു.

TAGS :

Next Story