Quantcast

ശനിയാഴ്ചക്ക് ശേഷം വാഹനത്തിൽ ദേശീയ ദിന സ്റ്റിക്കർ വേണ്ട!; പിഴ ചുമത്താൻ ഷാർജ പൊലീസ്

'ശനിയാഴ്ചയോ അതിനുമുമ്പോ സ്റ്റിക്കർ നീക്കണം'

MediaOne Logo

Web Desk

  • Published:

    5 Dec 2025 6:09 PM IST

No National Day sticker on vehicles after Saturday!; Sharjah Police to impose fines
X

ഷാർജ: ശനിയാഴ്ചക്ക് ശേഷവും ദേശീയ ദിന സ്റ്റിക്കറുള്ള വാഹനങ്ങൾ പിഴ ചുമത്താൻ ഷാർജ പൊലീസ്. ഡിസംബർ 6 ശനിയാഴ്ചയോ അതിനുമുമ്പോ എല്ലാ വാഹന ഉടമകളും ദേശീയ ദിനാഘോഷ സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്ന് ഷാർജ പൊലീസ് അറിയിച്ചു. സമയപരിധിക്ക് ശേഷവും ദേശീയ ദിന അലങ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾ നിയമലംഘനത്തിനുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷ വേളയിൽ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് 106 വാഹനങ്ങളും ഒമ്പത് മോട്ടോർ ബൈക്കുകളും അതോറിറ്റി പിടിച്ചെടുത്തിരുന്നു.

അമിത ശബ്ദമുണ്ടാക്കൽ, മറ്റുള്ളവരെ ശല്യപ്പെടുത്തൽ, അശ്രദ്ധമായും അപകടകരവുമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയവയായിരുന്നു ലംഘനങ്ങളിൽ ഉൾപ്പെടുന്നു. ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതായിരുന്നു ചിലർക്കെതിരെയുള്ള കുറ്റം.

TAGS :

Next Story