Quantcast

യു.എ.ഇയിൽ നാളെ മുതൽ ഉച്ചവിശ്രമ നിയമം; 12.30 മുതൽ 3.00 വരെ വെയിലത്ത് ജോലി പാടില്ല

നിയമംലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ

MediaOne Logo

Web Desk

  • Updated:

    2022-06-14 18:15:58.0

Published:

14 Jun 2022 5:40 PM GMT

യു.എ.ഇയിൽ നാളെ മുതൽ ഉച്ചവിശ്രമ നിയമം; 12.30 മുതൽ 3.00 വരെ വെയിലത്ത് ജോലി പാടില്ല
X

യു.എ.ഇയിൽ നാളെ മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വരും. തുറസായ സ്ഥലങ്ങളിൽ ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കാൻ പാടില്ല. നിയമംലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴലഭിക്കും. യുഎഇയിൽ വേനൽചൂട് കനക്കുന്ന സാഹചര്യത്തിലാണ് നിയമം നിലവിൽ വരുന്നത്. നാളെ മുതൽ സെപ്തംബർ 15 വരെ നിയമം നിലവിലുണ്ടാക്കും. ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം മൂന്ന് വരെ തൊഴിലാളികൾക്ക് വെയിലേൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യം തൊഴിലുടമകൾ ഒരുക്കി നൽകണം.

നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും. അയ്യായിരം ദിർഹം മുതൽ അമ്പതിനായിരം ദിർഹം വരെ നിയമലംഘകർക്ക് പിഴ വിധിക്കും. എന്നാൽ, അടിയന്തര സ്വാഭാവമുള്ള ജോലികളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി, വെള്ളം വിതരണത്തിലെ തടസം, റോഡ് ഗതാഗതത്തിലെ തടസം എന്നിവ ഒഴിവാക്കാനുള്ള ജോലിക്ക് നിയമം ബാധകമല്ല. ഈ ജോലിയിൽ ഏർപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും നിർജലീകരണം തടയാനും മുൻകരുതൽ എടുത്തിരിക്കണം. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം. തുടർച്ചയായി പതിനെട്ടാം വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.



TAGS :

Next Story