ശരീഅ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി മൊബൈൽ ആപ്പായ ഒ ഗോൾഡ്
ഇസ്ലാമിക ധനമിടപാട് ചട്ടങ്ങൾ പാലിക്കുന്നതാണ് ഒ ഗോൾഡെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് സർട്ടിഫിക്കറ്റ്
ദുബൈ: യു.എ.ഇയിൽ സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ അവസരം നൽകുന്ന മൊബൈൽ ആപ്പായ ഒ ഗോൾഡിന് ശരീഅ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇസ്ലാമിക ധനമിടപാട് ചട്ടങ്ങൾ പാലിക്കുന്നതാണ് ഒ ഗോൾഡെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് സർട്ടിഫിക്കറ്റ്.
ഒ ഗോൾഡിലെ നിക്ഷേപം പലിശ മുക്തമാണ്. ആസ്തി അടിസ്ഥാനമാക്കിയുള്ള ലാഭം സ്വര്‍ണമായി നൽകുന്ന സംവിധാനമാണ് ഒ ഗോൾഡിന്റെ വക്കാലാ ഗോള്‍ഡ് ഏണിങ്‌സ്. സ്വര്‍ണ്ണവും വെള്ളിയും മാത്രം ഉപയോഗിച്ചുള്ള തങ്ങളുടെ ഓരോ ഇടപാടും സുതാര്യവും ഊഹക്കച്ചവടങ്ങളില്‍ നിന്ന് മുക്തവുമാണെന്ന് ഒ ഗോൾഡ് അധികൃതർ പറഞ്ഞു. ശരീഅ സര്‍ട്ടിഫിക്കേഷന്‍ വലിയൊരു ബഹുമതിയാണെന്ന് കമ്പനി സ്ഥാപകന്‍ ബന്ദര്‍ അല്‍ ഒത് മാന്‍ പറഞ്ഞു.
Next Story
Adjust Story Font
16

