Quantcast

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം; അബൂദബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി

നേപ്പാളി ഹിമാലയൻ റെസ്റ്റോറന്റാണ് പൂട്ടിയത്

MediaOne Logo

Web Desk

  • Published:

    21 July 2023 9:27 PM GMT

Restaurant closed in Abu Dhabi
X

അബൂദബിയിലെ നേപ്പാളി ഹിമാലയൻ റെസ്റ്റോറന്റ് അധികൃതർ അടച്ചൂപൂട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

റെസ്റ്റോറന്റിൽ അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. റെസ്റ്റോറന്റുകളിൽ ഭക്ഷ്യ സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽപെട്ടാൽ 800555 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് അതോറിറ്റി അറിയിച്ചു.

TAGS :

Next Story