Quantcast

യുഎഇയിൽ പുരുഷ നഴ്‌സുമാർക്ക് 100ലധികം അവസരം; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

MediaOne Logo

Web Desk

  • Published:

    6 Feb 2025 6:42 PM IST

യുഎഇയിൽ പുരുഷ നഴ്‌സുമാർക്ക് 100ലധികം അവസരം; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
X

ദുബൈ: യു.എ.ഇയിലെ അബൂദബി കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് 100 ലധികം സ്റ്റാഫ്‌നഴ്‌സ് (പുരുഷൻ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നഴ്‌സിങിൽ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ഐ.സി.യു സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്‌കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്‌സിംങ് പ്രാക്ടിസിംഗ് യോഗ്യതയും വേണം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകൾ സന്ദർശിച്ച് 2025 ഫെബ്രുവരി 18 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

അബൂദബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കൽ പ്രാക്ടിസിംഗ് ലൈസൻസ് (രജിസ്‌ട്രേഡ് നഴ്‌സ്) ഉളളവർക്ക് മുൻഗണന ലഭിക്കും. അല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടേണ്ടതാണ്. അബൂദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ (ആഴ്ചയിൽ ഒരു ദിവസം അവധി) ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്‌ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകളിൽ (ജലാശയത്തിലുളള പ്രദേശങ്ങൾ) സൈക്കിൾ റോട്ടേഷൻ വ്യവസ്ഥയിൽ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും. 5,000 ദിർഹം ശമ്പളവും, ഷെയേർഡ് ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കിൽ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങൾ, രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങൾ എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

TAGS :

Next Story