Quantcast

ബുർജ് അസീസിയിൽ ഫ്ലാറ്റ് സ്വന്തമാക്കാൻ അവസരം

ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ ബുർജ് അസീസി ഫ്ലാറ്റുകളുടെ മുൻകൂർ വിൽപന തുടങ്ങുകയാണ്

MediaOne Logo

Web Desk

  • Published:

    18 Feb 2025 10:11 PM IST

ബുർജ് അസീസിയിൽ ഫ്ലാറ്റ് സ്വന്തമാക്കാൻ അവസരം
X

ദുബൈ: ബുർജ് ഖലീഫക്ക് പിന്നാലെ ഉയരത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാമനാകാൻ തയാറെടുക്കുന്ന ദുബൈയിലെ ബുർജ് അസീസിയിൽ ഫ്ലാറ്റ് സ്വന്തമാക്കാൻ അവസരം. ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ ബുർജ് അസീസി ഫ്ലാറ്റുകളുടെ മുൻകൂർ വിൽപന തുടങ്ങുകയാണ്. നാളെയാണ് അന്താരാഷ്ട്ര തലത്തിൽ ബുർജ് അസീസിയുടെ വിൽപന ആരംഭിക്കുക. ദുബൈയിലെ വിൽപന നടപടികൾക്ക് ഇന്ന് തുടക്കമായി. മുംബൈ, ദുബായ് ഹോങ്കോംഗ്, ലണ്ടന്‍ സിംഗപ്പൂര്‍, സിഡ്നി , ടോക്കിയോ എന്നിവിടങ്ങളിലാണ് ഫ്ലാറ്റ് വാങ്ങാൻ സൗകര്യമൊരുക്കുന്നത്.

ബുർജ് അസീസിയുടെ നിർമാണം ദുബൈ ശൈഖ് സായിദ് റോഡിന് സമീപം പുരോഗമിക്കുകയാണ്. 725 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് അസീസിയില്‍ 131 ലേറെ നിലകളുണ്ടാകും. ഇതില്‍ റെസിഡന്‍ഷ്യല്‍, ഹോട്ടല്‍, റീട്ടെയ്ല്‍, എന്റര്‍ടെയ്ന്‍മെന്റ് സ്‌പേസുകള്‍ ഉണ്ടാകും. 2028 ഓടെ ബുര്‍ജ് അസീസിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story