'ഓർബിസ് പറക്കും കണ്ണാശുപത്രി' ദുബൈയിൽ
ആശുപത്രി പ്രവർത്തിക്കുന്നത് 1973 മോഡൽ ഫെഡ്എക്‌സ് കാർഗോ വിമാനത്തിൽ

ദുബൈ: 'ഓർബിസ് പറക്കും കണ്ണാശുപത്രി' ദുബൈയിലെത്തി. 1973 മോഡൽ ഫെഡ്എക്‌സ് കാർഗോ വിമാനത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള നേത്ര ശസ്ത്രക്രിയാ വിദഗ്ധരെ പരിശീലിപ്പിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് കാഴ്ച വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്ന വിമാനമാണ് ഓർബിസ് ഫ്‌ളൈയിംഗ് ഐ ഹോസ്പിറ്റൽ.
ഫെഡ്എക്‌സ് കാർഗോ വിമാനം ഓർബിസിന് സൗജന്യമായി നൽകുകയായിരുന്നു. ഷിപ്പിംഗ് കമ്പനി വിമാനം പരിപാലിക്കുന്നതിന് ആവശ്യമുള്ളപ്പോഴെല്ലാം പാർടസുകൾ, വിദഗ്ധ, ലോജിസ്റ്റിക്‌സ് സേവനം എന്നിവ നൽകുകയും ചെയ്യുന്നു. മുൻ ഫെഡ്എക്‌സ് മെക്കാനിക്കുകൾ അടക്കമുള്ളവരടങ്ങുന്ന ചെറിയ സംഘമാണ് ഓർബിസ് മെയിന്റനൻസ് ക്രൂ. ഓർബിസ് ഫ്‌ളൈയിംഗ് ഐ ഹോസ്പിറ്റൽ കഴിഞ്ഞ ആഴ്ചയാണ് ദുബൈയിലെത്തിയത്. കുറച്ച് ദിവസം നഗരത്തിലുണ്ടാകും. റുവാണ്ടയിലാണ് അടുത്ത ദൗത്യം.
Next Story
Adjust Story Font
16

