അറ്റകുറ്റപ്പണി; ദുബൈ പാം മോണോറെയിൽ സർവീസ് താത്കാലികമായി നിർത്തിവെച്ചു
ബദലായി ആർടിഎയുടെ ഹല ടാക്സി സർവീസ് ഉപയോഗിക്കാം

ദുബൈ: ദുബൈ പാം ജുമൈറയിലെ പൊതുഗതാഗത സംവിധാനമായ പാം മോണോറെയിലിന്റെ സർവീസ് താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിർത്തിവെക്കൽ.
വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ഈ മോണോറെയിൽ പാം ഗേറ്റ്‌വേ മുതൽ അറ്റ്‌ലാന്റിസ് അക്വാവെഞ്ചർ വരെയുള്ള നാല് പ്രധാന സ്റ്റേഷനുകളിലൂടെ 5.5 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്. പാം ജുമൈറ ദ്വീപിലെ ഏക പൊതുഗതാഗത സംവിധാനം കൂടിയാണിത്. സിംഗിൾ ട്രിപ്പിന് 5 ദിർഹം മുതലും റൗണ്ട് ട്രിപ്പിന് 10 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്.
മോണോറെയിലിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ വഴി സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അപ്ഡേഷനുകൾ ലഭിക്കും. മോണോറെയിൽ സർവീസ് നിലച്ച സാഹചര്യത്തിൽ പാം ജുമൈറയിൽ സഞ്ചരിക്കാൻ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ആർടിഎയുടെ ഹല ടാക്സി സർവീസ് ഉപയോഗിക്കാം.
Next Story
Adjust Story Font
16

