Quantcast

ദുബൈ നഗരത്തിലെ കാൽനട യാത്രക്കാർക്കായുള്ള നടപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

ദുബൈ റോഡ്​, ഗതാഗത അതോറിറ്റിയുടെ കീഴിലുള്ള 67 നടപ്പാലങ്ങളുടെ പണികളാണ്​ കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്​

MediaOne Logo

Web Desk

  • Updated:

    2023-03-03 02:48:45.0

Published:

3 March 2023 12:10 AM IST

ദുബൈ നഗരത്തിലെ കാൽനട യാത്രക്കാർക്കായുള്ള നടപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി
X

യു.എ.ഇ: ദുബൈ നഗരത്തിലെ വിവിധയിടങ്ങളിൽ കാൽനട യാത്രക്കാർക്കായി സജ്ജീകരിച്ച നടപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ദുബൈ റോഡ്​, ഗതാഗത അതോറിറ്റിയുടെ കീഴിലുള്ള 67 നടപ്പാലങ്ങളുടെ പണികളാണ്​ കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്​.

കാൽനടയാത്രക്കാർക്ക്​ സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് ​വേണ്ടിയാണ് ​നടപടി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ പാലങ്ങളിൽ അഞ്ചെണ്ണം പൂർണമായും ശീതീകരിച്ചവയാണ്​. 10ഇക്​ട്രിക് ​എലവേറ്ററുകൾ സജ്ജീകരിക്കുകയും സുരക്ഷ ഉറപ്പാക്കുന്നതിന് ​വിവിധ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തതാണ്​ പ്രധാനമായും സ്വീകരിച്ച നടപടികൾ.

റോഡ്​ സംവിധാനങ്ങളുടെ അനുബന്ധ സൗകര്യങ്ങൾ സമയാസമയങ്ങളിൽ ആർ.ടി.എ പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന്​ അതോറിറ്റി റോഡ്സ്​ ആൻഡ് ​ഫെസിലിറ്റീസ് ​മെയിന്‍റനൻസ് ​ഡയറക്ടർ ഹമദ് ​അൽ ഷെഹി പറഞ്ഞു. കാൽനട യാത്രാസംവിധാനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അതോറിറ്റിയിലെ ഔദ്യോഗിക വഴികളിലൂടെ അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. ഇത്തരം പരാതികൾ വർധിക്കുന്നത് ​നഗരത്തിലെ ട്രാഫിക് ​സംവിധാനത്തെ കുറിച്ച് ജനങ്ങൾക്കിടയിലെ ബോധവൽകരണത്തെയാണ് ​സൂചിപ്പിക്കുനതെന്നും അധികൃതർ വ്യക്​തമാക്കി.



TAGS :

Next Story