അബൂദബിയിൽ ട്യൂഷൻഫീസ് കുടിശ്ശിക വരുത്തുന്നവരുടെ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കാൻ അനുമതി
വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് ആണ് എല്ലാ സ്വകാര്യ സ്കൂളുകൾക്കും അനുമതി നൽകിയത്

അബൂദബി: അബൂദബിയിൽ ട്യൂഷൻ ഫീസ് കുടിശ്ശിക വരുത്തുന്ന വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കാൻ വിദ്യാലയങ്ങൾക്ക് അനുമതി. വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് ആണ് എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഇതിന് അനുമതി നൽകിയത്. വിവിധ ഉപാധികളോടെയാണ് അഡെക് ഫീസ് അടക്കാത്തരുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ട്യൂഷൻ ഫീസ് വൈകിയാലുള്ള നടപടി ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ സ്കൂൾ പരസ്യപ്പെടുത്തിയിരിക്കണം. ഫീസ് ഗഡുക്കളായി നല്‍കാൻ സൗകര്യവും നൽകണം. കുടിശ്ശികയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ നേരിട്ട് സ്കൂൾ അധികൃതർ വിളിക്കാന്‍ പാടില്ല. ഇവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനും പാടില്ല. വിദ്യാഭ്യാസ വര്‍ഷം തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ആദ്യ ഗഡു ട്യൂഷന്‍ ഫീസ് സ്‌കൂളുകള്‍ക്ക് വാങ്ങാം. മൂന്നോ അല്ലെങ്കില്‍ അതില്‍ കൂടുതലോ തവണകളായി ട്യൂഷന്‍ ഫീസ് ഈടാക്കാം. ഫീസ് അടയ്ക്കല്‍ ഷെഡ്യൂള്‍ പരസ്യപ്പെടുത്തണം. ഇതുസംബന്ധിച്ച കരാറില്‍ സ്കൂളും രക്ഷിതാക്കളും ഒപ്പുവെക്കുകയും വേണം. പിന്നീട് ഫീസ് കുടിശ്ശിക വരുത്തിയാൽ മാത്രമാണ് സ്കൂളിന് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കാനാവുക.
Adjust Story Font
16

