Quantcast

യുഎഇയിൽ പെട്രോൾ വിലയിൽ മാറ്റമില്ല; ഡീഡലിന് കുറഞ്ഞു

ജൂൺ ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും

MediaOne Logo

Web Desk

  • Published:

    31 May 2025 9:54 PM IST

യുഎഇയിൽ പെട്രോൾ വിലയിൽ മാറ്റമില്ല; ഡീഡലിന് കുറഞ്ഞു
X

ദുബൈ: യുഎഇയിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ല. എന്നാൽ ഡീസൽ വില ഏഴു ഫിൽസ് കുറച്ചു. ജൂൺ ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. മെയ് മാസത്തെ നിരക്ക് അതേപടി നിലനിർത്തിയാണ് യുഎഇ ഊർജ മന്ത്രാലയത്തിനു കീഴിലെ വില നിയന്ത്രണ സമിതി ഇന്ധനവില പരിഷ്കരിച്ചത്. ഇതുപ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2 ദിർഹം 58 ഫിൽസാണ് വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2 ദിർഹം 47 ഫിൽസ്. ഇ പ്ലസ് 91 വിഭാഗം പെട്രോളിന് രണ്ട് ദിർഹം 39 ഫിൽസാണ് നൽകേണ്ടത്. ഡീസൽ വിലയിൽ ഏഴു ഫിൽസിന്റെ കുറവാണ് വരുത്തിയത്. രണ്ടു ദിർഹം 45 ഫിൽസാണ് പരിഷ്കരിച്ച വില. മെയ് മാസം ഇത് 2 ദിർഹം 52 ഫിൽസായിരുന്നു. ആഗോള ഇന്ധനവിലയ്ക്ക് അനുസൃതമായി 2015 മുതലാണ് യുഎഇ പെട്രോൾ, ഡീസൽ വില പ്രതിമാസം പരിഷ്കരിക്കുന്നത്.

TAGS :

Next Story