Quantcast

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിന് പോണി.എ.ഐ

ഈ വർഷം പരീക്ഷണം, അടുത്ത വർഷം പൂർണ സർവീസ്

MediaOne Logo

Web Desk

  • Published:

    7 July 2025 5:59 PM IST

Pony AI to test driverless vehicles in Dubai
X

ദുബൈ: ദുബൈ നഗരത്തിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിന് പോണി.എ.ഐ എന്ന സ്ഥാപനവുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കരാർ ഒപ്പിട്ടു. പരീക്ഷണയോട്ടത്തിന് ശേഷം അടുത്തവർഷം ഡ്രൈവറില്ലാ വാഹനങ്ങൾ പൂർണതോതിൽ റോഡിലിറക്കാനാണ് പദ്ധതി.

വാഹനനിർമാതാക്കളായ ടെയോട്ട, ജി.എ.സി, ബെയ്ക്ക് എന്നിവയുമായി സഹകരിച്ച് ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ച് ഓടുന്ന വാഹനങ്ങൾ ഒരുക്കുന്ന സ്ഥാപനമാണ് പോണി. എ.ഐ. അവയുടെ ഏഴാം തലമുറ ഓട്ടോണോമസ് വാഹനങ്ങൾ ദുബൈ നിരത്തിലിറക്കാനാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി കരാർ ഒപ്പിട്ടത്. ഏത് കാലാവസ്ഥയിലും അപകടമില്ലാതെ വാഹനങ്ങൾ ഡ്രൈവറില്ലാതെ സഞ്ചരിക്കാനായി സജ്ജമാക്കാൻ ഈ സ്ഥാപനത്തിന് കഴിയും. ഇതിനായി സെൻസറുകൾ, ലിഡാറുകൾ, റഡാറുകൾ, കാമറകൾ എന്നിവയുടെ സഹായത്തോടെ ഉന്നതനിലവാരമുള്ള എ.ഐ. അൽഗോരിതമാണ് പോണി എ.ഐ. അവകാശപ്പെടുന്നത്.

ആർ.ടി.എ ചെയർമാൻ മതാർ അൽതായർ, പോണി എ.ഐ. സി.എഫ്.ഒ ഡോ. ലിയോ വാങ് എന്നിവരാണ് കരാർ ഒപ്പുവെച്ചത്. ചൈനക്ക് പുറത്ത് ആദ്യമായി ദുബൈയിലാണ് പോണി.എ.ഐ. സ്വയം നിയന്ത്രിത വാഹനങ്ങൾ പരീക്ഷിക്കുന്നത്. 2030നകം 25 ശതമാനം വാഹനങ്ങളും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നവയാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്.

TAGS :
Next Story