'വീണുകിട്ടുന്നതെന്തും ഭാഗ്യമല്ല'; കളഞ്ഞുകിട്ടിയ വസ്തു കൈവശപ്പെടുത്തിയാല്‍ യു.എ.ഇയിൽ കടുത്ത ശിക്ഷ

വീണുകിട്ടിയ വസ്തു സ്വന്തമാക്കി കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ യു.എ.ഇയില്‍ 20,000 ദിർഹം പിഴയും രണ്ടു വർഷം തടവും ലഭിക്കും.

MediaOne Logo

Web Desk

  • Updated:

    2022-09-23 19:32:36.0

Published:

23 Sep 2022 6:02 PM GMT

വീണുകിട്ടുന്നതെന്തും ഭാഗ്യമല്ല; കളഞ്ഞുകിട്ടിയ വസ്തു കൈവശപ്പെടുത്തിയാല്‍ യു.എ.ഇയിൽ കടുത്ത ശിക്ഷ
X

വീണുകിട്ടിയ വസ്തുക്കൾ സ്വന്തമാക്കിയാൽ യു.എ.ഇയിൽ കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വീണുകിട്ടുന്ന വസ്തുക്കൾ രണ്ടുദിവസത്തിനകം പൊലീസിൽ ഏൽപ്പിക്കണം എന്നാണ് നിയമം.

വീണുകിട്ടുന്ന എന്തും ഭാഗ്യമാണെന്ന് കരുതി സ്വന്തമാക്കിയിൽ യു.എ.ഇയിൽ തടവും പിഴയും പിന്നാലെ വരും. ഇത്തരത്തിൽ അന്യന്‍റെ സമ്പത്ത് കൈക്കലാക്കുന്നവർക്ക് 20,000 ദിർഹം പിഴയും 2 വർഷം തടവും വരെ ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. ഫെഡറൽ നിയമത്തിന്‍റെ 454ആർട്കിൾ പ്രകാരമാണ് ശിക്ഷ ചുമത്തുക. വീണുകിട്ടിയ വസ്തുക്കൾ രണ്ടുദിവസത്തിനകം പൊലീസിൽ ഏൽപിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. സ്വന്തം വസ്തുവാണെന്ന രീതിയിൽ ഇത് ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ ഉപയോഗിച്ചാൽ ക്രിമിനൽ നടപടിക്രമങ്ങൾക്ക് ഇടയാക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. ഇക്കാര്യം ബോധവൽകരിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ പ്രോസിക്യൂഷൻ പ്രചാരണംവും ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story