Quantcast

ഷാർജയിൽ വൈദ്യുതി വിതരണം മുടങ്ങി; പ്ലാന്റിലേക്ക് ഇന്ധനവിതരണം തടസപ്പെട്ടതാണ് കാരണം

താമസിയാതെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെന്ന് അധികൃതർ

MediaOne Logo

Web Desk

  • Published:

    26 Aug 2023 1:09 AM IST

Power outage in Sharjah
X

ഷാർജയിൽ വൈദ്യുതി മുടങ്ങിയത് നഗരവാസികളെ വലച്ചു. ഇന്ന് ഉച്ചയോടെയാണ് നഗരത്തിലെ പലയിടങ്ങളിലും അൽപസമയത്തേക്ക് വൈദ്യുതി വിതരണം നിലച്ചത്. പ്ലാന്റിലേക്കുള്ള ഇന്ധനവിതരണം തടസപ്പെട്ടതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് ഷാർജ സർക്കാർ വിശദീകരിച്ചു.

ഷാർജ നഗരമേഖലയിലെ അൽമജാസ്, അബൂഷഗാറ, അൽതാവൂൻ, അൽനഹ്ദ തുടങ്ങി ഒട്ടുമിക്ക മേഖലയിലും ഉച്ചക്ക് ഒന്നരയോടെ വൈദ്യുതി നിലച്ചു. കടുത്തവേനൽകാലമായതിനാൽ കുറച്ചുനേരത്തേക്കാണെങ്കിലും എ സി നിലച്ചത് താമസക്കാരെ വലച്ചു.

TAGS :

Next Story