Quantcast

പ്രമുഖ വ്യവസായി ബി.ആർ ഷെട്ടി യു.എ.ഇയിൽ തിരിച്ചെത്തി

ഷെട്ടിയുടെ യാത്രാവിലക്ക് കഴിഞ്ഞ ദിവസം കർണാടക കോടതി പിൻവലിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    13 Feb 2024 5:36 PM IST

Prominent businessman BR Shetty is back in UAE
X

ദുബൈ: പ്രമുഖ വ്യവസായി ബി.ആർ ഷെട്ടി യു.എ.ഇയിൽ തിരിച്ചെത്തി. ഷെട്ടിയുടെ യാത്രാവിലക്ക് കഴിഞ്ഞ ദിവസം കർണാടക കോടതി പിൻവലിച്ചിരുന്നു. അബൂദബിയിൽ നോൺ റസിഡന്റ് കന്നടിക സംഘം ഷെട്ടിക്കും ഭാര്യക്കും സ്വീകരണം നൽകി. വായ്പാതട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് കടന്ന ഷെട്ടിക്കെതിരെ നടപടി തേടി വിവിധ ബാങ്കുകൾ നൽകിയ ഹരജികൾ കോടതിയുടെ പരിഗണനയിലാണ്.

TAGS :

Next Story