Quantcast

കോവിഡ്​ ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന്​ യുഎഇയുടെ മുന്നറിയിപ്പ്

ക്വാറന്‍റൈന്‍ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണിശത പുലർത്തണമെന്ന്​ വിദേശികളോട് അധികൃതർ

MediaOne Logo

Web Desk

  • Updated:

    2021-08-22 02:34:18.0

Published:

22 Aug 2021 2:32 AM GMT

കോവിഡ്​ ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന്​ യുഎഇയുടെ മുന്നറിയിപ്പ്
X

കോവിഡ്​ ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന്​ യുഎഇയുടെ മുന്നറിയിപ്പ്​. ക്വാറന്‍റൈന്‍ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണിശത പുലർത്തണമെന്ന്​ വിദേശികളോടും അധികൃതർ നിർദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ തടവും വൻതുക പിഴയും ആയിരിക്കും ശിക്ഷ.

നിലവിലെ നിയമങ്ങളിൽ ഏതാനും പുതിയ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്​. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ്​ സൈഫ്​ അൽ ശംസിയാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. കോവിഡ്​ വ്യാപനം തടയാൻ യുഎഇ സ്വീകരിച്ചു വരുന്ന കടുത്ത നടപടികൾ ലംഘിക്കാനുള്ള നീക്കം ഒരു നിലക്കും പൊറുപ്പിക്കില്ലെന്ന് അറ്റോർണി ജനറൽ വ്യക്​തമാക്കി. കോവിഡുമായി ബന്ധപ്പെട്ട അടിസ്​ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത്​ ശക്​തമായി നേരിടും. രാജ്യത്തേക്ക്​ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ എല്ലാവരും പൂർണമായും പാലിച്ചിരിക്കണം.

ഹോം ക്വാറന്‍റൈന്‍ ചട്ടം ലംഘിച്ചാൽ അര ലക്ഷം ദിർഹമായിരിക്കും ​ഫൈൻ. ട്രാക്കിങ്​ വാച്ച്​ ബോധപൂർവം നശിപ്പിക്കുന്നവരിൽ നിന്ന്​ പതിനായിരം ദിർഹം ഈടാക്കും. 21 നിയമലംഘന സാധ്യതകൾ സംബന്ധിച്ചും പുതിയ വിജ്​ഞാപനം വിശദീകരിക്കുന്നുണ്ട്​.

TAGS :

Next Story