Quantcast

ബഹിരാകാശത്തുള്ള പിതാവിനോട് ചോദ്യങ്ങൾ; മക്കൾക്ക് രസികൻ മറുപടി നൽകി നിയാദി

ഉമ്മുൽഖുവൈനിലായിരുന്നു ഇവരുടെ സംവാദം

MediaOne Logo

Web Desk

  • Updated:

    2023-08-11 03:53:37.0

Published:

11 Aug 2023 9:22 AM IST

Nayadi from Space station
X

ബഹിരാകാശത്ത് നിന്ന് മക്കളോട് സംവദിച്ച് യു എ ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. മക്കളുടെ രസികൻ ചോദ്യങ്ങൾക്ക് വാൽസല്യത്തോടെ നൽകിയ മറുപടികൾ സദസിൽ ചിരിപടർത്തി.

ഉമ്മുൽഖുവൈൻ യൂനിവേഴ്സിറ്റിയിൽ നടന്ന കാൾ ഫ്രം സ്പേസ് പരിപാടിയിലാണ് സുൽത്താൻ നിയാദിയുടെ മക്കൾ രണ്ടുപേർ ബഹിരാകാശത്തുള്ള പിതാവിനോട് ചോദ്യങ്ങൾ ചോദിക്കാനെത്തിയത്.

ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്നായിരുന്നു ഇളയമകൻ അബ്ദുല്ലയുടെ ചോദ്യം. നീയാണ് ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നായിരുന്നു സുൽത്താൻ നിയാദിയുടെ മറുപടി. ബഹിരാകാശത്ത് ഏറ്റവും ഇഷ്ടം ഗുരുത്വാകർഷണമില്ലാതെ ഇങ്ങനെ പൊങ്ങികിടക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം മറുപടി നൽകി.

ബഹിരാകാശത്ത് നിന്ന് വരുമ്പോൾ എന്ത് കൊണ്ടുവരും എന്നായിരുന്നു മൂത്ത മകൻ റാശിദിന്റെ ചോദ്യം. നമുക്കിടയിലെ രഹസ്യം പരസ്യമായി പറയണോ എന്ന് തിരിച്ചുചോദിച്ച സുൽത്താൻ തനിക്കൊപ്പം യാത്ര ചെയ്ത സുഹൈൽ എന്ന പാവയടക്കം പലതും സ്പെഷ്യലായി റാശിദിന് കൊണ്ടുവരുന്നുണ്ടെന്ന് മറുപടി നൽകി. മക്കളടക്കം നിരവധി വിദ്യാർഥികൾ സുൽത്താൻ നിയാദിയുമായി സംവദിക്കാൻ ഉമ്മുൽഖുവൈൻ യൂനിവേഴ്സിറ്റിയിൽ എത്തിയിരുന്നു.

TAGS :

Next Story