Quantcast

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുന്നു; അതീവ ജാഗ്രത

അൽഐൻ, അൽദഫ്‌റ മേഖലയിൽ മഴ കനത്തു

MediaOne Logo

Web Desk

  • Published:

    8 March 2024 7:23 PM GMT

Rain falls in parts of UAE; Extreme caution
X

ദുബൈ: ന്യൂനമർദം ശക്തമായതിനെ തുടർന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുന്നു. രാജ്യമെമ്പാടും അതീവ ജാഗ്രതയിലാണ്. അബൂദബിയിലെ അൽദഫ്‌റ, അൽഐൻ എന്നിവടങ്ങളിൽ ശക്തമായ മഴ തുടങ്ങി. മുൻകരുതലിന്റെ ഭാഗമായി ഷാർജയിൽ പാർക്കുകൾ അടച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകണമെന്ന് തൊഴിൽമന്ത്രാലയം നിർദേശം നൽകി. രാജ്യത്തെ പള്ളികളിലും ജുമുഅ പ്രാർഥനക്ക് ശേഷം അസ്ഥിര കാലാവസ്ഥയിൽ ജാഗ്രതപാലിക്കാൻ നിർദേശം നൽകി.

യു.എ.ഇ ദുരന്തനിവാരണ സമിതിയുടെ മുൻകരുതൽ നിർദേശങ്ങൾ

  • മഴ കനത്താൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം
  • കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്
  • വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുക
  • വെള്ളമുയരുന്ന സ്ഥലങ്ങളിൽ നിന്ന് മാറുക
  • മലവെള്ളപാച്ചിൽ മുറിച്ചുകടക്കരുത്
  • പാതി മുങ്ങിയ റോഡുകൾ മുറിച്ചുകടക്കരുത്
  • വാദികളിലേക്കും ഡാമുകളിലേക്കും യാത്ര അരുത്
  • അരുവികൾ, നദികൾ തുടങ്ങി വെള്ളം പൊങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക
  • കാറ്റ് ശക്തമായാൽ പുറത്തിറങ്ങരുത്
  • വീടിന്റെ ജനലുകളും വാതിലുകളും അടക്കുക
  • മരങ്ങൾ, പരസ്യബോർഡുകൾ, വീഴാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക
  • ആലിപ്പഴ വർഷമുണ്ടായാൽ വാഹനങ്ങൾ സുരക്ഷിതമായി മൂടിയിടുക
TAGS :

Next Story