യുഎഇയിൽ പലയിടങ്ങളിലും മഴ;ചില വിമാനങ്ങൾ റദ്ദാക്കി
നഗരങ്ങളിൽ വെള്ളക്കെട്ട്

ദുബൈ: യുഎഇയിൽ പലയിടങ്ങളിലും മഴ. ചില വിമാനങ്ങൾ റദ്ദാക്കി. എമിറേറ്റ്‌സ് 13 വിമാന സർവീസുകൾ റദ്ദാക്കി. ഫ്‌ളൈ ദുബൈയുടെയും സർവീസുകൾ റദ്ദാക്കി. റാസൽഖൈമയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കനത്ത മഴ ശമിച്ചെങ്കിലും പല നഗരങ്ങളിലും വെള്ളക്കെട്ടുണ്ട്. അതേസമയം, കിഴക്കൻ തീരങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്.
യുഎഇയിലുടനീളം അസ്ഥിര കാലാവസ്ഥ തുടരുകയാണ്. വെള്ളക്കെട്ട് യാത്രാമാർഗ്ഗത്തെ ബാധിച്ചിട്ടുണ്ട്. ദുബൈയുടെ പല ഭാഗങ്ങളിലും രാത്രിയിൽ പെയ്ത മഴയെത്തുടർന്ന് തെരുവുകൾ വെള്ളത്തിനടിയിലായി. ദുബൈയിൽ നിന്ന് അജ്മാനിലേക്കും ഷാർജയിലേക്കുമുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അബൂദബിയിലും മഴ മൂലമുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Next Story
Adjust Story Font
16

