Quantcast

യുഎഇയുടെ ചിലയിടങ്ങളിൽ മഴക്ക് സാധ്യത; താപനില കുറയും

അബൂദബിയിൽ താപനില 13° യിലും ദുബൈയിൽ 14°C ലുമെത്തും

MediaOne Logo

Web Desk

  • Published:

    24 Jan 2026 4:30 PM IST

Rain likely in some parts of UAE; Temperatures to drop
X

ദുബൈ: യുഎഇയിലെ തീരപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും മഴയുണ്ടാകുമെന്ന് ദേശീയ കാലാവസഥാവകുപ്പിന്റെ മുന്നറിയിപ്പ്. അബൂദബിയിൽ താപനില 13° യിലും ദുബൈയിൽ 14°C ലുമെത്തും. രാജ്യത്തുടനീളം ഇന്ന് സുഖകരമായ കാലാവസ്ഥയായിരിക്കുമെന്നും 26°C ൽ കൂടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

TAGS :

Next Story