റാസൽഖൈമയിലെ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റ് വേഗ പരിധി 80 കിലോമീറ്ററായി കുറച്ചു
അടുത്ത മാസം മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും

റാസൽഖൈമ: റാസൽഖൈമയിലെ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റ് (ഇ18)ലെ വാഹനങ്ങളുടെ വേഗപരിധി 100 ൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. അപ്ലൈഡ് ടെക്നോളജി സ്കൂൾ മുതൽ അൽ ഖരാൻ റൗണ്ട് എബൗട്ട് വരെ നീളുന്നതാണ് ഈ റോഡ്. ജനുവരി മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. റാസൽഖൈമയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ പ്രതിദിനം വലിയ രീതിയിലുള്ള ഗതാഗത നീക്കങ്ങളാണ് നടക്കുന്നത്. നിരവധി താമസ, വാണിജ്യ മേഖലകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
Next Story
Adjust Story Font
16

