നിക്ഷേപകർ കൂട്ടത്തോടെ; 2024ൽ ദുബൈയിൽ നടന്നത് 76,000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്
ഒരു ലക്ഷത്തിലേറെ പുതിയ നിക്ഷേപകർ ദുബൈയിലെത്തി

ദുബൈ: കഴിഞ്ഞ വർഷം ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ രേഖപ്പെടുത്തിയത് 36 ശതമാനത്തിന്റെ വളർച്ച. ഒരു ലക്ഷത്തിലേറെ പുതിയ നിക്ഷേപകർ ദുബൈയിലെത്തിയതായും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.ലോകത്തുടനീളമുള്ള നിക്ഷേപകരുടെ ഇഷ്ടദേശമായി ദുബൈ തുടരുന്നു എന്ന് തെളിയിക്കുന്നതാണ് ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകൾ. ആകെ 76,100 കോടി ദിർഹം മൂല്യം വരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് കഴിഞ്ഞ വർഷം ദുബൈയിൽ നടന്നത്. ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക ഇടപാടാണിത്.
2024ൽ ആകെ 2,26,000 റിയൽ എസ്റ്റേറ്റ് വിനിമയങ്ങൾ നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് അളവിൽ മുപ്പത്തിയാറ് ശതമാനത്തിന്റെയും മൂല്യത്തിൽ ഇരുപത് ശതമാനത്തിന്റെയും വർധനയുണ്ടായി. ഇതേകാലയളവിൽ 52,600 കോടി ദിർഹം മൂല്യമുള്ള 2,17,000 നിക്ഷേപ ഇടപാടുകളും നടന്നു. രേഖപ്പെടുത്തിയത് 27 ശതമാനം വളർച്ച.
1,10,000 പുതിയ നിക്ഷേപകരാണ് ദുബൈയിൽ പണമിറക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് അമ്പത്തിയഞ്ച് ശതമാനം വർധനയാണ് ഇതിൽ രേഖപ്പെടുത്തിയത്. ദുബൈ സമ്പദ് വ്യവസ്ഥയുടെ കരുത്തു കാണിക്കുന്നതാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.
Adjust Story Font
16