ചെങ്കടലിലെ കേബിൾ പ്രശ്നം: ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി
ദുബൈയിൽ യൂണിവേഴ്സൽ പോസറ്റൽ കോൺഗ്രസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി

ദുബൈ: ചെങ്കടലിൽ കേബിൾ മുറിഞ്ഞത് ഇന്ത്യയിലെ ഇന്റർനെറ്റ് സേവനങ്ങളെ സാരമായി ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ദുബൈയിൽ യൂണിവേഴ്സൽ പോസറ്റൽ കോൺഗ്രസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസിൽ വിവിധ രാജ്യങ്ങളുമായി പോസ്റ്റൽ ടെലികോം സഹകരണത്തിന് കരാർ ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു.
ദുബൈയിൽ നടക്കുന്ന യൂണിവേഴ്‌സൽ പോസ്റ്റൽ കോൺഗ്രസിൽ ശക്തമായ സാന്നിധ്യമാണ് ഇന്ത്യ. കോൺഗ്രസിൽ കേന്ദ്രമന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാൻ യു.പി.ഐ സംവിധാനത്തെ യൂണിയൻ പോസ്റ്റൽ യൂണിയന്റെ ഐ.പി.യുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കോൺഗ്രസിൽ തുടക്കമാകും. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇത് ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. 192 രാജ്യങ്ങളാണ് യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയനിലുള്ളത്. നിരവധി രാജ്യങ്ങളുമായി കോൺഗ്രസിൽ ഇന്ത്യ ദീർഘകാല കരാർ ഒപ്പിടുമെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Adjust Story Font
16

