കുറഞ്ഞ വേതനക്കാർക്ക് ആശ്വാസം, ദുബൈ എയർ ടാക്സി നിരക്കുകൾ ഊബർ, കരീം എന്നിവക്ക് തുല്യമാകും: ആർടിഎ
നിലവിൽ ദുബൈയിലെ ഹെലികോപ്റ്ററുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ആദ്യം ഈടാക്കുകയെന്നും ആർടിഎ

ദുബൈ: ദുബൈ എയർ ടാക്സി സേവനം പരമ്പരാഗത ഗതാഗതത്തിന് ചെലവ് കുറഞ്ഞ ബദലായേക്കും. എയർ ടാക്സി നിരക്കുകൾ ഊബർ, കരീം എന്നിവക്ക് തുല്യമായേക്കുമെന്ന് ആർടിഎ സിഇഒ പറഞ്ഞു. ഈ സേവനത്തിന് വില ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും നിലവിൽ ദുബൈയിലെ ഹെലികോപ്റ്ററുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ആദ്യം ഈടാക്കുകയെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്‌റോസ്യൻ അറിയിച്ചു. ഇത് താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ അപോർഡബിളായ ഓപ്ഷനാകും. നഗരത്തിന്റെ പൊതുഗതാഗത ശൃംഖലയിൽ ബസുകൾ, മെട്രോ, ടാക്സികൾ എന്നിവക്കൊപ്പം എയർ ടാക്സികളെ കൂടി സമന്വയിപ്പിക്കാനുള്ള ദുബൈയുടെ വിശാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ സേവനം.
Next Story
Adjust Story Font
16

