ഷാർജയിൽ താമസ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-11-25 10:02:03.0

Published:

25 Nov 2022 10:02 AM GMT

ഷാർജയിൽ താമസ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു
X

ഷാർജയിലെ ചിലപ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടതായി നിവാസികൾ പറഞ്ഞു. ഇന്നലെ മുതൽ 24 മണിക്കൂറിലേറെയായി ടാപ്പിൽനിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് അൽ നഹ്ദയിലെ ചില താമസക്കാരാണ് പരാതിപ്പെട്ടത്.

ഇന്ന് രാവിലെയും വെള്ളം ലഭിച്ചിട്ടില്ലെന്ന് അബുഷഗര, റോള പ്രദേശങ്ങളിലെ ചില താമസക്കാരും പറയുന്നു.

പ്രദേശത്ത് മഴ പെയ്യുന്നതിനിടയിൽ ജലവിതരണത്തിൽ നേരിയ പ്രശ്നങ്ങൾ തുടരുന്നുണ്ട്. അതിനാൽ തന്നെ സൂപ്പർമാർക്കറ്റുകളിൽനിന്നും മറ്റും കുടിവെള്ളം വാങ്ങി ഉപയോഗിക്കുകയാണ് പലരുമിപ്പോൾ. ഈ ആഴ്ചയുടെ ആദ്യദിവസങ്ങളിൽ ഷാർജയുൾപ്പെടെയുള്ള യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു.

TAGS :

Next Story