റിസാന്‍ ഗ്രൂപ്പ് ഗോള്‍ഡ് റിഫൈനറി ആരംഭിച്ചു
ദിവസം ഒരു ടണ്‍ സ്വര്‍ണം സംസ്‌കരിക്കാം

ദിവസം ഒരു ടണ്‍ സ്വര്‍ണം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഗോള്‍ഡ് റിഫൈനറി ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മലയാളികളുടെ നേതൃത്വത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്വര്‍ണ സംസ്‌കരണ ശാലയാണ് ഇതെന്ന് റിസാന്‍ ജ്വല്ലറി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണിലാണ് 20 ദശലക്ഷം ഡോളര്‍ ചെലവിട്ട് ഗോള്‍ഡ് റിഫൈനറിക്ക് മലയാളി സംരംഭകര്‍ തുടക്കമിട്ടത്. മാസം 30 ടണ്‍ സ്വര്‍ണം ഇവിടെ സ്വര്‍ണം സംസ്‌കരിക്കും. പതിറ്റാണ്ടുകളായി ബുള്ളിയന്‍, സ്വര്‍ണമൊത്ത വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന റിസാന്‍ ഗ്രൂപ്പ് ഓറിസ് എന്ന പേരില്‍ റിഫൈനറി ഉല്‍പന്നങ്ങളായ കിലോ ബാറും തോലാ ബാറും പുറത്തിറക്കും.
ഓറിസ് ബ്രാന്‍ഡിന്റെ പ്രഖ്യാപനവും കോര്‍പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനവും ദുബൈ ന്യൂ ഗോള്‍ഡ് സൂഖില്‍ അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുന്‍ എം.എ യൂസഫലി നിര്‍വഹിച്ചു. എംഎല്‍എ കുറുക്കോളി മൊയ്തീന്‍ എം എല്‍ എ, ഷംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, ഹാഷിഖ് പാണ്ടിക്കടവത്ത്, പി.കെ അന്‍വര്‍ നഹ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മിഡില്‍ ഈസ്റ്റിലെ മിക്ക ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണം വിതരണം ചെയ്യുന്ന മൊത്തവ്യാപാരികളായ ഗ്രൂപ്പ് ഗള്‍ഫിലെ കൂടുതല്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും നിക്ഷേപകര്‍ അറിയിച്ചു. ഷനൂബ് പി.പി, ഷഹീന്‍ അലി, ലത്തീഫ് ചോലപ്പിലാക്കല്‍, ഖ്വാജാ മസ്ഹറുദ്ദീന്‍, മുഹമ്മദ് ആഷിഖ്, സക്കീര്‍ ഹുസൈന്‍, മുജീബ് റഹ്‌മാന്‍, മുഹമ്മദ് ജിയാദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16

