Quantcast

അൽജീരിയ സ്ട്രീറ്റ് റോഡ് നവീകരണം; ട്രാഫിക് 50ശതമാനം കുറയും, യാത്ര കൂടുതൽ എളുപ്പമാകും

തൂനിസ് സ്ട്രീറ്റ് , അൽ മുഹൈസ്‌ന, അൽ മിസാർ വരെയുള്ള 2 കിലോമീറ്റർ നീളത്തിലാണ് ​റോഡ്​ വിപുലീകരണം.

MediaOne Logo

Web Desk

  • Updated:

    2024-01-31 19:25:51.0

Published:

31 Jan 2024 6:07 PM GMT

അൽജീരിയ സ്ട്രീറ്റ് റോഡ് നവീകരണം; ട്രാഫിക് 50ശതമാനം കുറയും, യാത്ര കൂടുതൽ എളുപ്പമാകും
X

ദുബൈയിൽ ഒരു റോഡ്​ നവീകരണ പദ്ധതികൂടി പൂർത്തീകരിച്ച്​ റോഡ്​ ഗതാഗത അതോറിറ്റി. നഗരത്തിലെ അൽജീരിയ സ്ട്രീറ്റിന്‍റെയും അൽ ഖവാനീജ് സ്ട്രീറ്റിന്‍റെയും ജങ്ക്ഷൻ മുതലുള്ള നവീകരണമാണ്​ പൂർത്തിയായത്​. തൂനിസ് സ്ട്രീറ്റ് , അൽ മുഹൈസ്‌ന, അൽ മിസാർ വരെയുള്ള 2 കിലോമീറ്റർ നീളത്തിലാണ് ​റോഡ്​ വിപുലീകരണം.

അൽജീരിയ സ്​​ട്രീറ്റിലെ റോഡിന്‍റെ ഇരുഭാഗത്തും ഓരോ ലൈൻ വീതം പദ്ധതിയുടെ ഭാഗമായി കൂട്ടിച്ചേർത്തിട്ടുണ്ട്​. നേര​ത്തെ രണ്ട് ​ലൈനായിരുന്നത്​ നിലവിൽ മൂന്നായാണ്​ വർധിപ്പിച്ചത്​. ഇതോടെ റോഡിലെ ഇരുഭാഗത്തും മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം 6,000ത്തിൽ നിന്ന്​ 9,000 ആയി വർധിച്ചുവെന്ന്​ആർ.ടി.എ ട്രാഫിക്​ ആൻഡ്​ റോഡ്​സ്​ ഏജൻസി ഡയറക്ടർ ഹമദ്​അൽ ശെഹി പറഞ്ഞു.

പദ്ധതി മുഖേന നിലവിലെ റൗണ്ട് എബൗട്ടിനെ സിഗ്​നലോടെയുള്ള ജങ്​ക്ഷനാക്കി മാറ്റിയിട്ടുണ്ട്. ഇടത് ഭാഗത്തേക്ക്​ തിരിയുന്നതിന്​ ഇതുവഴി സാധിക്കും.നവീകരണ പ്രവർത്തനങ്ങൾ റോഡിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം, തിരക്കുള്ള സമയങ്ങളിൽ അൽ ഖവാനീജ് സ്ട്രീറ്റിൽ നിന്ന് തൂനിസ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് 7 മിനിറ്റായി കുറക്കാനും സഹായിക്കും.

ഇതനുസരിച്ച്​​മേഖലയിലെ ട്രാഫിക്​ 50ശതമാനം കുറയുകയും യാത്ര എളുപ്പമാകുകയും ചെയ്യും.​ മുഹൈസിനയിലെയും അൽ മിസാറിലെയും റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾക്ക് ഏറെ ഗുണകരമാകുന്നതാണ്​ വിപുലീകരണം. അൽജീരിയ സ്ട്രീറ്റിന്‍റെ ഇടതുവശത്ത് സ്ട്രീറ്റ് 11 മുതൽ സ്ട്രീറ്റ് 27 വരെയും വലതുവശത്ത് സ്ട്രീറ്റ് 27 മുതൽ തൂനിസ് സ്ട്രീറ്റ് വരെയും സൈക്ലിങ്​ട്രാക്കുകളും കാൽനടക്കാർക്കുള്ള പാതകളും വികസിപ്പിച്ചിട്ടുണ്ട്​. പദ്ധതിയിൽ ഉൾപ്പെടുത്തി അൽജീരിയ സ്ട്രീറ്റിന്‍റെ ഇരുവശങ്ങളിലും സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്​.

TAGS :

Next Story