ഡ്രൈവറില്ലാ വാഹനങ്ങൾക്ക് മാർഗ നിർദേശങ്ങളുമായി ആർടിഎ
എട്ട് വ്യവസ്ഥകളാണ് അതോറിറ്റി മുന്നോട്ട് വെക്കുന്നത്
ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ദുബൈ ആർടിഎ. ആറ് വിഭാഗം വാഹനങ്ങൾക്ക് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും എട്ട് വ്യവസ്ഥകളാണ് അതോറിറ്റി മുന്നോട്ട് വെക്കുന്നത്. എമിറേറ്റിലെ ഓട്ടോണമസ് വാഹനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 2023-ലെ നിയമം നമ്പർ 9 ന് അനുസൃതമായാണ് നിർദേശങ്ങൾ. യാത്രക്കും ചരക്ക് കടത്തിനും ഉപയോഗിക്കാവുന്ന 13 സീറ്റുള്ള ലൈറ്റ് ഓട്ടോണമസ് വാഹനങ്ങൾ, ചരക്ക് കടത്തിനായുള്ള ഹെവി വാഹനങ്ങൾ, 14 സീറ്റുകളുള്ള ലൈറ്റ് ബസുകൾ, 26 സീറ്റുകളുള്ള ഹെവി ബസുകൾ, ലൈറ്റ്, ഹെവി ഉപകരണങ്ങൾക്കായുള്ള വാഹനങ്ങൾ, സ്വയം നിയന്ത്രിത മോട്ടോർ സൈക്കിളുകൾ എന്നിങ്ങനെ ആറ് തരം വാഹനങ്ങൾക്കാണ് നിയമങ്ങൾ ബാധകമാകുക.
Next Story
Adjust Story Font
16

