ദുബൈയില്‍ ഡെലിവറി സർവീസിന് പുതിയ ചട്ടം
ജീവനക്കാരുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയാണ് ദുബൈ ആർ.ടി.എ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്

ദുബൈ നഗരത്തിലെ ഡെലിവറി സർവീസിന് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. വിവിധ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ചട്ടങ്ങൾക്ക് രൂപം നൽകിയത്.
രാജ്യത്ത് ഡെലവിറി സർവീസിന്‍റെ വ്യാപ്തി ഏറിവരുന്ന പശ്ചാത്തലത്തിലാണ് നയം രൂപപ്പെടുത്തിയത്. ഭക്ഷണ സാധനങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇതിന്‍റെ പരിധിയിൽ വരും. ദുബൈ പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ്പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
നാല് പ്രധാന വിഷയങ്ങളാണ് പുതിയ മാർഗനിർദേശത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. മോട്ടോർബൈക്ക് ഡെലിവറി സ്ഥാപനങ്ങൾക്ക് സുരക്ഷ വ്യവസ്ഥ, ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം, ബോധവത്കരണ കാമ്പയിനുകൾ, ഡെലിവെറി സ്മാർട്ട് ആപ്പുകളുടെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ എന്നിവയാണിവ. ഡെലിവറി ബൈക്ക് ഡ്രൈവർമാർ സർട്ടിഫൈഡ് ഹെൽമറ്റ് ധരിക്കണം, മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ സ്പീഡ് പാടില്ല, ബൈക്കിൽ ഒന്നിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല, റോഡിലെ ഇടതുലൈൻ ഉപയോഗിക്കരുത്, ഡെലിവറിക്കായി ബാക്ക്പാക്കുകൾ ഉപയോഗിക്കരുത് എന്നിവ മാർഗനിർദേശത്തിൽ പറയുന്നു.
രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകമാണ് ഡെലിവറി സർവീസ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക ചട്ടങ്ങൾ രൂപപ്പെടുത്തിയത്. സേവന നിലവാരം ഉയർത്തൽ, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയാണിത്.
Adjust Story Font
16

