Quantcast

യു.എ.ഇ സ്വദേശികൾക്ക് വീടിന് സമീപം സൗജന്യ പാർക്കിങ് അനുവദിക്കാൻ ആർ.ടി.എ

പ്രത്യേക അപേക്ഷ സമർപ്പിക്കണം

MediaOne Logo

Web Desk

  • Published:

    3 April 2023 6:08 PM IST

RTA to allow free parking
X

ദുബൈയിൽ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുതിയ പാർക്കിങ് സേവനങ്ങൾ പ്രഖ്യാപിച്ചു. ഓൺലൈനായി അപേക്ഷിച്ച് പ്രത്യേക പെർമിറ്റ് എടുത്താൽ, വീടുകൾക്ക് സമീപംതന്നെ സൗജന്യമായി തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമുണ്ടാകുമെന്നതാണ് പുതിയ സവിശേഷത.

നിലവിൽ ഈ സൗകര്യം എമിറാത്തി പൗരന്മാർക്ക് മാത്രമേ ലഭിക്കുകയൊള്ളു. താമസസ്ഥലത്തിന്റെ 500 മീറ്റർ ചുറ്റളവിലാണ് സൗജന്യ പാർക്കിങ് സേവനം ലഭിക്കുക.

അപേക്ഷകൾ ആർടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും അനുസരിച്ച്, അപേക്ഷിച്ചാൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പെർമിറ്റ് ഇമെയിൽ വഴി ലഭ്യമാകും.

TAGS :

Next Story