Quantcast

ദുബൈയിൽ ബസ്​ സേവനം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികള്‍ വരുന്നു

ബസുകളെ നിരീക്ഷിക്കാൻ പുത്തന്‍ പദ്ധതി നടപ്പാക്കും. കാത്തിരിപ്പുസമയം ഗണ്യമായി കുറയും

MediaOne Logo

Web Desk

  • Published:

    24 July 2021 6:43 PM GMT

ദുബൈയിൽ ബസ്​ സേവനം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികള്‍ വരുന്നു
X

ദുബൈയിൽ ബസ്​ സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ പദ്ധതികളുമായി റോഡ്​ ഗതാഗത അതോറിറ്റി. ആർടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള പുതിയ സാ​ങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് രണ്ടു പുതിയ​ പദ്ധതികള്‍ ഒരുങ്ങുന്നത്.

ആദ്യ പദ്ധതിയിൽ നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി ആർ.ടി.എ 'സിറ്റി ബ്രെയിൻ' സംവിധാനമാണ്​ അലിബാബ ക്ലൗഡുമായി ചേർന്ന്​ പരീക്ഷിക്കുക. നോൽ കാർഡുകൾ, ബസുകൾ, ടാക്​സികൾ എന്നിവയിൽനിന്നും കൺട്രോൾ സെൻററിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി ബസുകളുടെ ഷെഡ്യൂളും റൂട്ടുകളും മെച്ചപ്പെടുത്തും. ഈ സംവിധാനം ബസ് യാത്ര ഗണ്യമായി മെച്ചപ്പെടുത്തും. ഇതിലൂടെ കാത്തിരിപ്പ് സമയം 10 ​​ശതമാനം കുറയുമെന്നാണ് ​വിലയിരുത്തൽ.

അൽഖൂസ് ബസ് ഡിപ്പോയിലെ വിദൂര ബസ് പെർഫോമൻസ്​ നിരീക്ഷണ കേന്ദ്രമാണ് രണ്ടാമത്തെ​ പദ്ധതി. ആർടിഎയുടെ പുതിയ 516 വോൾവോ ബസുകളെയാണ്​ കേന്ദ്രം അതത്​ സമയങ്ങളിൽ നിരീക്ഷിക്കുക. ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന മെക്കാനിക്കൽ, എണ്ണ ഉപഭോഗം, സുരക്ഷാ ഉപകരണങ്ങളുടെ അവസ്ഥ എന്നിവ സംബന്ധിച്ച 47 മുന്നറിയിപ്പുകൾ കേന്ദ്രത്തിന്​ നൽകാനാവും. ഇതിലൂടെ എണ്ണ ഉപയോഗം അഞ്ചു ശതമാനം കുറക്കാനും സമയാസമയങ്ങളിൽ ബസ്​ മെയിൻറനൻസ്​ ആസൂത്രണം ചെയ്യാനും സാധിക്കും.

ഇരു പദ്ധതികളും നടപ്പിലാകുന്നത്​ ബസ്​ സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കും. ദുബൈയിലെ പൊതുഗതാഗത സംവിധാനം കോവിഡിനുമുമ്പുള്ള അവസ്​ഥയിലേക്ക്​ ഏറെക്കുറെ മാറിയതായി ആർടിഎ ഡയറക്​ടർ ജനറൽ മത്വാർ മുഹമ്മദ്​ അൽ തായർ പറഞ്ഞു.

TAGS :

Next Story