Quantcast

ദുബൈയിലെ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാം; 3 ശതമാനം മുതൽ 6 ശതമാനം വരെ വർധനക്ക് അനുമതി

പരിശോധനയിൽ മികച്ച നിലവാരം പുലർത്തിയ സ്കൂളുകൾക്കാണ് ഫീസ് വർധിപ്പിക്കാന്‍ അനുമതി

MediaOne Logo

Web Desk

  • Published:

    10 March 2023 10:48 PM IST

ദുബൈയിലെ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാം; 3 ശതമാനം മുതൽ 6 ശതമാനം വരെ വർധനക്ക് അനുമതി
X

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് പുതിയ അധ്യയനവർഷം ഫീസ് വർധിപ്പിക്കാൻ അനുമതി. പരിശോധനയിൽ മികച്ച നിലവാരം പുലർത്തിയ സ്കൂളുകൾക്കാണ് മൂന്ന് ശതമാനം മുതൽ ആറ് ശതമാനം വരെ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകിയത്. നിലവാരം താഴേക്ക് പോയ സ്കൂളുകൾക്ക് ഫീസ് വർധനക്ക് അനുമതിയില്ല.

ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ എച്ച് ഡി എ നടത്തിയ പരിശോധനയിൽ ദുബൈയിലെ മിക്ക ഇന്ത്യൻ സ്കൂളുകളും നിലവാരം മെച്ചപ്പെടുത്തിയിരുന്നു. പുതിയ അധ്യയന വർഷം ഈ സ്കൂളുകൾക്കെല്ലാം ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിക്കും. കോവിഡിന് ശേഷം ആദ്യമായാണ് സ്കൂളുകൾക്ക് ഫീസ് വർധനക്ക് അതോറിറ്റി അനുമതി നൽകുന്നത്.

പരിശോധനയിൽ പഴയ നിലവാരത്തിൽ തുടരുന്ന സ്കൂളുകൾക്ക് മൂന്ന് ശതമാനം വരെ ഫീസ് വർധിപ്പിക്കാം. മൂന്ന് വിഭാഗം സ്കൂളുകൾക്കാണ് ആറ് ശതമാനം വരെ ഫീസ് വർധനവിന് അനുമതി നൽകിയരിക്കുന്നത്. വളരെ മോശം എന്ന നിലയിൽ നിന്ന് മോശം എന്ന നിലയിലേക്ക് മാറിയ സ്കൂളുകൾ, മോശം എന്ന നിലയിൽ നിന്ന് ശരാശരിയായവർ, ശരാശരിയിൽ നിന്ന് മികച്ചതായവർ എന്നിവർക്ക് ആറ് ശതമാനം വരെ ഫീസ് വർധനയാകാം. മികച്ചത് എന്ന നിലയിൽ നിന്ന് വളരെ മികച്ചതായി മാറിയ സ്കൂളുകൾക്ക് 5.25 ശതമാനം വർധിപ്പിക്കാം. വളരെ മികച്ചത് എന്നതിൽ നിന്ന് എക്സലന്റ് നിലയിലേക്ക് മാറിയവർക്ക് 4.5 ശതമാനം വർധിപ്പിക്കാനാണ് അനുമതി.

TAGS :

Next Story