അനധികൃത കുടിയേറ്റം ഉടനടി നിർത്താൻ ആവശ്യം; ഇസ്രായേലിനെതിരായ രക്ഷാസമിതി പ്രമേയം തിങ്കളാഴ്ച പരിഗണിക്കും
പരമാവധി രാജ്യങ്ങളുടെ പിന്തുണ ലഭിക്കാൻ അറബ് ലീഗിനു കീഴിൽ ശക്തമായ പ്രവർത്തനം തുടരുകയാണ്

അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റം ഉടനടി അവസാനിപ്പിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ രക്ഷാസമിതി തിങ്കളാഴ്ച പരിഗണിക്കും. 1967 മുതലുള്ള സ്റ്റാറ്റസ്കോ നിലനിർത്തണമെന്നും ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കാൻ നെതന്യാഹു സർക്കാർ പദ്ധതികൾ ആവി്ഷകരിച്ച ഘട്ടത്തിലാണ്യു.എൻ രക്ഷാസമിതിയുടെ പുതിയ ഇടപെടൽ. പതിനഞ്ചംഗ യുഎൻ രക്ഷാസമിതി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.
വെസ്റ്റ് ബാങ്കിലും മറ്റും പരമാവധി രാജ്യങ്ങളുടെ പിന്തുണ ലഭിക്കാൻ അറബ് ലീഗിനു കീഴിൽ ശക്തമായ പ്രവർത്തനം തുടരുകയാണ് കുടിയേറ്റ പദ്ധതിക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പുതിയ സ്ഥിതിഗതികളിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകനും ആശങ്ക പ്രകടിപ്പിച്ചു. 2016ൽ ഇസ്രായേലിനെതിരെ യു.എൻ രക്ഷാ സമിതി പാസാക്കിയ പ്രമയത്തിൽ നിന്ന് അമേരിക്ക വിട്ടുനിൽക്കുകയായിരുന്നു. അമേരിക്കയുടെ വീറ്റോ തങ്ങൾക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലിനെ നെതന്യാഹു സർക്കാർ.
Adjust Story Font
16

