Quantcast

ഡെലിവറി റൈഡർമാരെ മറയാക്കി മയക്കുമരുന്ന്​ വിൽപന: ഷാർജയിൽ 7 പേർ പിടിയിൽ

12മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മുഴുവൻ പിടികൂടിയത്​

MediaOne Logo

Web Desk

  • Updated:

    2023-05-02 19:44:22.0

Published:

2 May 2023 7:40 PM GMT

Selling drugs under the guise of delivery riders sharjah
X

മയക്കുമരുന്ന് വിൽപനക്കായി ഡെലിവറി റൈഡർമാരെ നിയോഗിച്ച ഏഴംഗ സംഘത്തെ ഷാർജ പൊലീസ്​ ആന്‍റി നാർക്കോട്ടിക് വിഭാഗംപിടികൂടി. ഏഷ്യൻ വംശജരാണ്​ പിടിയിലായത്. 12മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മുഴുവൻ പിടികൂടിയത്​.

വരുമാനം കുറഞ്ഞ ഡെലിവറി റൈഡർമാരെ ഉപയോഗപ്പെടുത്തിയാണ്​ സംഘം മയക്കുമരുന്ന്​എത്തിക്കാൻ ശ്രമിച്ചത്​. 7,604 ഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന്, 494 ഗ്രാം കഞ്ചാവ്, 297റോളുകൾ എന്നിവയാണ്​കണ്ടെത്തിയത്​.

അന്തരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്​സംഘം റൈഡർമാരെ ഉപയോഗപ്പെടുത്തി കച്ചവടത്തിന്​നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ്​ ഷാർജപൊലീസിന്‍റെ മയക്കുമരുന്ന്വിരുദ്ധ ഏജൻസി അതിവേഗ നടപടികൾ സ്വീകരിച്ചത്​. വിവിധ എമി​റേറ്റുകളിൽ വ്യാപിച്ചുകിടക്കുന്ന സംഘത്തെ അയൽ പ്രദേശങ്ങളിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുമായി സഹകരിച്ചാണ്​പിടികൂടിയത്​. റെക്കോർഡ് സമയത്തിനുള്ളിലാണ്​അറസ്റ്റ്.​നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക്പ്രോസിക്യൂഷന് കൈമാറി​. സമൂഹത്തെ ബാധിക്കുന്ന വിപത്തിനെ നേരിടാൻ എല്ലാ അംഗങ്ങളും ജാഗ്രത പാലിക്കണമെന്നും പൊലീസ് ഏജൻസികളുമായി സഹകരിക്കണമെന്നും ഷാർജ പൊലീസ് പൊതുജനങ്ങളോട് ​അഭ്യർഥിച്ചു.

വാട്​സ്​ആപ്പ്​വഴിഉപയോക്​താക്കളെ കണ്ടെത്തി മയക്കുമരുന്ന്​എത്തിച്ചു നൽകുന്ന 500ലേറെ പേരെ നേരത്തെ ഷാർജ പൊലീസ്​ പിടികൂടിയിരുന്നു. മയക്കുമരുന്ന്​വ്യാപനം തടയുന്നതിനായി ഷാർജ പൊലീസ്​നടത്തിവരുന്ന ഓപറേഷൻ നടപടികൾ കൂടുതൽ ശക്​തമായി തുടരും

TAGS :

Next Story