Quantcast

ജി.സി.സിയിലെ ഉയരം കൂടിയ കെട്ടിടങ്ങളിൽ ആദ്യപത്തിൽ ഏഴും യു.എ.ഇയിൽ

ദുബൈയിൽനിന്ന് മാത്രം ആറ് കെട്ടിടങ്ങൾ

MediaOne Logo

Web Desk

  • Published:

    9 Dec 2022 1:46 PM GMT

ജി.സി.സിയിലെ ഉയരം കൂടിയ കെട്ടിടങ്ങളിൽ   ആദ്യപത്തിൽ ഏഴും യു.എ.ഇയിൽ
X

കഴിഞ്ഞ ചില ദശകങ്ങളിലായി അറേബ്യൻ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയിലെ അത്ഭുതപ്പെടുത്തുന്ന വളർച്ച കണ്ടറിയാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് അറേബ്യൻ രാജ്യങ്ങളിലെ പ്രത്യേകിച്ച് ജി.സി.സിയിലെ മാനംമുട്ടി നിൽക്കുന്ന കെട്ടിടങ്ങളും അതിവേഗം നവീകരിച്ചു മുന്നേറുന്ന നഗരങ്ങളും.

യു.എ.ഇയും സൗദിയുമെല്ലാം ഇക്കാര്യത്തിലും പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ യു.എ.ഇയുടെ സ്ഥാനം അൽപം കൂടി മുന്നിലാണ്.

ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏറ്റവും ഉയരം കൂടിയ 10 കെട്ടിടങ്ങളുടെ കണക്കെടുത്താൽ അതിൽ ഏഴ് അംബരചുംബികൾ നിലകൊള്ളുന്നത് യു.എ.ഇയിലാണ്. അതിൽ തന്നെ എല്ലാവരുടേയും ഇഷ്ടനഗരമായ ദുബൈയിൽ മാത്രം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയടക്കം ഉയത്തിൽമുന്നിലുള്ള ആറ് കെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്. 2010ൽ ബുർജ് ഖലീഫയുടെ നിർമ്മാണം പൂർത്തിയായതിന് ശേഷം, കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിലാണ് മറ്റു നിരവധി കെട്ടിടങ്ങളും നിർമ്മിച്ചിട്ടുള്ളത്.

റിയൽ എസ്റ്റേറ്റ് ഡാറ്റാ മൈനിങ് സ്ഥാപനമായ എംപോറിസും മീഡും പറയുന്നതനുസരിച്ച്, നിലവിൽ ജി.സി.സി.യിലെ ഏറ്റവും ഉയരം കൂടിയ 10 ടവറുകൾ താഴെ പറയുന്നവയാണ്

1. ബുർജ് ഖലീഫ, ദുബൈ(828 മീറ്റർ)

2. മക്ക ക്ലോക്ക് ടവർ, മക്ക, സൗദി അറേബ്യ(601 മീറ്റർ)

3. മറീന 101 ടവർ, ദുബൈ(425 മീറ്റർ)

4. പ്രിൻസസ് ടവർ, ദുബൈ(413 മീറ്റർ)

5. അൽ ഹംറ ടവർ, കുവൈത്ത് സിറ്റി, കുവൈത്ത്(413 മീറ്റർ)

6. 23 മറീന, ദുബൈ(392 മീറ്റർ)

7. പി.ഐ.ഫ് ടവർ, റിയാദ്, സൗദി അറേബ്യ(385 മീറ്റർ)

8. ബുർജ് മുഹമ്മദ് ബിൻ റാഷിദ്, അബൂദബി(382 മീറ്റർ)

9. എലൈറ്റ് റെസിഡൻസ്, ദുബൈ(380 മീറ്റർ)

10. ദി അഡ്രസ് ബൊളിവാർഡ് ദുബൈ(368 മീറ്റർ)

TAGS :

Next Story