Quantcast

ഷാർജ കെ.എം.സി.സി: ഹാഷിം നൂഞ്ഞേരി പ്രസിഡന്റ്, മുജീബ് തൃക്കണാപുരം ജനറൽ സെക്രട്ടറി

മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽവന്ന പുതിയ സംസ്ഥാന കൗൺസിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

MediaOne Logo

Web Desk

  • Published:

    30 May 2023 5:55 PM IST

Sharja kmcc new committee
X

ഷാർജ: ഷാർജ കെ.എം.സി.സിയുടെ പുതിയ പ്രസിഡന്റായി ഹാഷിം നൂഞ്ഞേരിയേയും ജനറൽ സെക്രട്ടറിയായി മുജീബ് തൃക്കണാപുരത്തേയും തെരഞ്ഞെടുത്തു. അബ്ദുറഹ്മാൻ മാസ്റ്റർ ആണ് പുതിയ ട്രഷറർ. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽവന്ന പുതിയ സംസ്ഥാന കൗൺസിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അബ്ദുല്ല ചേലേരി, ടി. ഹാഷിം, കബീർ ചാന്നാങ്കര, സൈദ് മുഹമ്മദ്, ജമാൽ ബൈത്താൻ, സക്കീർ കുമ്പള, ത്വയ്യിബ് ചേറ്റുവ എന്നിവരാണ് പുതിയ വൈസ് പ്രസിഡൻറുമാർ. സിബി കരീം ചിത്താരി, ഫസൽ തലശ്ശേരി, അഷറഫ് പരതക്കാട്, നസീർ കുനിയിൽ, സുബൈർ തിരുവങ്ങൂർ, ഫൈസൽ അഷ്ഫാഖ്, ഷാനവാസ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ സൂപ്പി പാതിരപ്പറ്റ, നിരീക്ഷകൻ മുസ്തഫ തിരൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ കൗൺസിൽ ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര, മുൻ സംസ്ഥാന പ്രസിഡന്റ് ടി.കെ അബ്ദുൽ ഹമീദ്, ഹാഷി നൂഞ്ഞേരി പ്രസംഗിച്ചു.

TAGS :

Next Story