Quantcast

ഷാർജയിൽ ഗതാഗത പിഴയിൽ ഇളവ് പ്രഖ്യാപിച്ചു

ഒരു വർഷം പിന്നിട്ടാണ്​ ഫൈൻ അടക്കുന്നതെങ്കിൽ ഇളവ്​ ഉണ്ടായിരിക്കില്ല

MediaOne Logo

Web Desk

  • Published:

    3 April 2023 6:10 PM GMT

ഷാർജയിൽ ഗതാഗത പിഴയിൽ ഇളവ് പ്രഖ്യാപിച്ചു
X

ഷാർജ: ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​ ഷാർജയിൽ ഗതാഗത പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിൽ യോഗത്തിലാണ്​തീരുമാനം. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക്​ ഇതിന്റെ പ്രയോജനം ലഭിക്കും

നിയമലംഘനം നടന്ന്​ 60 ദിവസത്തിനുള്ളിൽ ഫൈൻ അടക്കുന്നവർക്കാണ്​ 35 ശതമാനം ഇളവ്​. വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസിനും ഈ ഇളവ് ​ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ് ​ഫൈൻ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ്​ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസ് ​പൂർണമായും അടക്കേണ്ടി വരും.

ഒരു വർഷം പിന്നിട്ടാണ്​ ഫൈൻ അടക്കുന്നതെങ്കിൽ ഇളവ്​ ഉണ്ടായിരിക്കില്ല. അബൂദബിയിലും സമാനമായ ഇളവ്​ അടുത്തിടെ അനുവദിച്ചിരുന്നു. അബദ്ധത്തിൽ ഗതാഗത നിയമലംഘനം നടത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക്​ ഏറെ ഗുണകരമാണ്​ ഷാർജ പ്രഖ്യാപിച്ച 35 ശതമാനം ഇളവ്​.​

TAGS :

Next Story