Quantcast

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വല തുടക്കം

'നാം പുസ്തകങ്ങളെ കുറിച്ച്​ സംസാരിക്കുന്നു' എന്ന പ്രമേയത്തിലാണ്​ ഇക്കുറി മേള

MediaOne Logo

Web Desk

  • Updated:

    2023-11-01 19:01:56.0

Published:

1 Nov 2023 5:50 PM GMT

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്  ഉജ്ജ്വല തുടക്കം
X

അന്താരാഷ്ട്ര പുസ്തകോൽസവത്തിന്​ ഷാർജ എക്സ്പോ സെന്‍ററിൽ തുടക്കം. 'നാം പുസ്തകങ്ങളെ കുറിച്ച്​ സംസാരിക്കുന്നു' എന്ന പ്രമേയത്തിലാണ്​ ഇക്കുറി മേള. ​ ഇന്ത്യയടക്കം 108 രാജ്യങ്ങളിൽ നിന്ന്​ 2,033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15ലക്ഷം പുസ്തകങ്ങളാണ്​ മേളക്കെത്തിയിരിക്കുന്നത്​​. പുസ്​തക മേളയുടെ 42ാം എഡിഷനാണിത്​. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്​ഘാടനം നിർവഹിച്ചു.

ദക്ഷിണ കൊറിയയാണ്​ ഇത്തവണ മേളയുടെ അഥിതി രാജ്യം. ശൈഖ്​ സുൽത്താൻ കൊറിയൻ പവലിയനും സന്ദർശിച്ചു. മേളയുടെ ദിവസങ്ങളിൽ ആകെ 1,700 പരിപാടികളും വിവിധ വിഷയങ്ങളിലെ ശിൽപശാലകളും നടക്കും​. 460 സാംസ്കാരിക പരിപാടികൾ അരങ്ങേറും.​

അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകമേളയുടെ ഉദ്​ഘാടന ചടങ്ങിൽ നടന്നു. നവംബർ 12 വരെ നീളുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗൽഭ രചയിതാക്കളും ചിന്തകരും ജനപ്രതിനിധികളും പ്രസാധകരും പ​ങ്കെടുക്കും. ലോകത്തെ 69രാജ്യങ്ങളിൽ നിന്നായി 215 മുഖ്യാഥിതികളാണ്​ പുസ്തകോൽസവ വേദിയിലെത്തുക

1043 അറബ്​ പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരും ഇക്കുറി മേളക്കെത്തിയിട്ടുണ്ട്​. അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ട്​. ഏറ്റവും കൂടുതൽ പ്രസാധകർ യു.എ.ഇയിൽ നിന്നാണ്​.

TAGS :

Next Story