Quantcast

ഷാർജ വിമാനത്താവളത്തിൽ എമർജൻസി ഡ്രിൽ പരിശോധന നടത്തി

MediaOne Logo

Web Desk

  • Updated:

    2022-11-25 08:07:56.0

Published:

25 Nov 2022 8:06 AM GMT

ഷാർജ വിമാനത്താവളത്തിൽ   എമർജൻസി ഡ്രിൽ പരിശോധന നടത്തി
X

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോംബ് ഭീഷണിയെ നേരിടുന്നതിലെ ക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി എമർജൻസി ഡ്രിൽ പരിശോധന നടത്തി. സിവിൽ ഏവിയേഷൻ അധികാരികൾ മുതൽ പൊലീസ്, കസ്റ്റംസ്, എയർലൈൻസ്, എമർജൻസി റെസ്പോൺസ് ടീമുകളെല്ലാം ഇന്നലെ നടന്ന ഈ വർഷത്തെ ഡ്രില്ലിൽ പങ്കെടുത്ത് പൂർണ്ണ സജ്ജമാണെന്ന് തെളിയിച്ചു.

ക്രൈസിസ് മാനേജ്‌മെന്റിൽ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തേയും ഡ്രിൽ വിലയിരുത്തി. ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഡ്രിൽ നടന്നത്.






നിരവധി സർക്കാർ വകുപ്പുകളും പ്രമുഖ വിമാനക്കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. ഷാർജ ഏവിയേഷൻ സർവീസസ് എസ്എഎസ്, ഷാർജയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഷാർജ പൊലീസ്, നാഷണൽ ആംബുലൻസ്, ഷാർജ കസ്റ്റംസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്-ഷാർജ, റെഡ് ക്രസന്റ് തുടങ്ങിയ മറ്റ് സ്ഥാപനങ്ങളും അഭ്യാസത്തിന്റെ ഭാഗമായി.

TAGS :

Next Story