Quantcast

ഷാ‍ർജ കെഎംസിസി കൊ‌ടുങ്ങല്ലൂ‍ർ മണ്ഡലം 'ഇഫ്തിതാഹ്' പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    9 Oct 2023 2:19 PM GMT

Fathima Thahliya
X

ഷാ‍ർജ കെഎംസിസി കൊ‌ടുങ്ങല്ലൂ‍ർ മണ്ഡലം പുതിയ കമ്മിറ്റിയുടെ 'ഇഫ്തിതാഹ്' പ്രവർത്തനോദ്ഘാടനവും കുടുംബ സം​ഗമവും സംഘടിപ്പിച്ചു. സഫാരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. ഫാത്തിമ തഹ്്ലിയ മുഖ്യപ്രഭാഷണം നി‍ർവഹിച്ച് സംസാരിച്ചു.

ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പിഎസ് ഷമീർ സ്വാ​ഗതമാശംസിച്ചു. പ്രസിഡണ്ട് വിഎ നുഫൈൽ പുത്തൻചിറ അദ്ധ്യക്ഷഭാഷണം നി‍ർഡവഹിച്ചു. ഷാർജ കെഎംസിസി പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു.

യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ ആദരക്കിൽ ചടങ്ങിന് നേതൃത്വം നൽകി സംസാരിച്ചു. എംബയർ ഗ്രൂപ്പ് മനേജിങ് ഡയരക്ടർ സികെ ഹുസൈൻ സാഹിബിനെ ജീവകാരുണ്യമേഖലയിലെ സമ​ഗ്ര സംഭാവനക്കുള്ള മ‍ർഹും കെഎം അസ്ലം സാഹിബ് പുരസ്കാരം നൽകി ആദരിച്ചു. ഷാർജ കെഎംസിസി സെക്രട്ടറി കെഎസ് ഷാനവാസ് പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി.




പുതിയ കമ്മിറ്റിയുടെ 2023-25 കാലത്തേക്കുള്ള വിഷൻ പ്രഖ്യാപനവും സംസ്ഥാന-ജില്ലാ ഭാരവാഹികളെ ആദരക്കലും വേദിയിൽ നടന്നു. പിടി നസ്റുദ്ദീൻ, അബ്ദുൽഖാദ‍ർ ചക്കനാത്ത്, മുജീബ് റഹിമാൻ, നിസാർ തളങ്കര, ഫെബിന ടീച്ച‍ർ എന്നിവരും മറ്റു പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.

ഹാസിഫ് വാഫി നീല​ഗിരി ഖിറാഅത്തും അവതരണവും നിർവഹിച്ച പരിപാടിയുടെ നന്ദിപ്രകാശനം ഷാ‍ർജ കെഎംസിസി കൊ‌ടുങ്ങല്ലൂ‍ർ മണ്ഡലം ട്രഷറർ എംഎ ഹൈദർ നിർവഹിച്ചു. വിവിധ കലാപരിപാ‌ടികളും അരങ്ങേറി.

TAGS :

Next Story